2008, ഡിസംബർ 18, വ്യാഴാഴ്‌ച

ചലച്ചിത്രകലയും മനുഷ്യനും:-മൈക്കലാഞ്ചലോ ആന്റോണിയോണി

ചലച്ചിത്ര നിർമ്മാണം പുസ്തകം എഴുതുന്നത്‌ പോലെയല്ല.ജീവിക്കലല്ല എന്റെ തൊഴിലെന്ന് ഫ്ലോബർട്ട്‌ പറഞ്ഞു;അദ്ദേഹത്തിന്റെ തൊഴിൽ എഴുത്തായിരുന്നു.ചലച്ചിത്രനിർമ്മാണം എന്തായാലും,ജീവിക്കൽ തന്നെയാണ്;ചുരുങ്ങിയ പക്ഷം എന്നെ സംബന്ധിച്ചെങ്കിലും അതങ്ങിനെയാണ`.[പ്രശംസനീയ ഈ താരതമ്യത്തിന്ന് ഞാൻ മുതിരുന്നത്‌ പറയുന്ന കാര്യങ്ങൾക്ക്‌ ഒരു പ്രത്യേക ടോൺ നൽകുന്നതിന്ന് വേണ്ടി മാത്രമാണ്.] ഷൂട്ടിങ്ങിന്നിടയിൽ എന്റെ വ്യക്തി ജീവിതത്തിന്ന് തടസ്സം നേരിടുന്നില്ല;സത്യത്തിൽ അപ്പോഴാണ` ജീവിതം ഏറ്റവും തീക്ഷ്ണമാവുന്നത്‌.ഒരാളുടെ വ്യക്തിജീവിതത്തിന്റെ വീഞ്ഞ്‌ മുഴുവൻ ചലച്ചിത്രത്തിന്റെ വീപ്പയിൽ നിറക്കാൻ ഒരാളെ നിർബന്ധിതമാക്കുന്നത്‌ ജീവിതത്തിൽ കൂറ്റുതൽ പങ്കാളിയാക്കാനുള്ള വഴിയാണതെന്നുള്ളത്‌ കൊണ്ടല്ലെ?സ്വന്തം വ്യക്തിഗത പാരമ്പ്യരത്തിൽ നിന്നും മൂല്യവത്തായ എന്തെങ്കിലും കണ്ടെത്തിപ്പിടിക്കുക തന്നെയാണതെന്നത്‌[ചുരുങ്ങിയ ഉദ്ദേശത്തിലല്ലെങ്കിലും]എന്നത്കൊണ്ടല്ലേ?,അങ്ങനെ അയാൾ കോരിനിറക്കുന്നത്‌ സമ്പന്നതയാണൊ ദാരിദ്ര്യമാണോ എന്നു തീരുമാനിക്കേണ്ടത്‌ മറ്റുള്ളവരാണ്.ചലച്ചിത്രം പൊതുജനദൃശ്യമാണെന്നിരിക്കേ-അവിടെ ഒരുവന്റെ സ്വന്തംകാര്യങ്ങൾ സ്വകാര്യസ്വത്തല്ലാതെയാകുന്നു എന്നത്‌ വ്യക്തമാണ്-അവയും പൊതു സ്വത്തായിത്തീരുന്നു .എന്റെ സ്വന്തം കാര്യം പറയുകയാണെങ്കിൽ,ഇന്ന് എനിക്ക്‌ ഈ വിഷയത്തെക്കുറിച്ച്‌ വ്യക്തമായ ദാരനയുന്റ്റ്[ഇന്ന് എന്ന് പറയുമ്പോൾ ഞാനുദ്ദേശിക്കുന്നത്‌ ശല്യപ്പെടുത്തുന്ന വളരെയേറെ വസ്തുതകളും ലോകത്തിന്റെ ഭാവിക്കുറിച്ച്‌ ആകാംഷകളും ഭീതികളും നിറഞ്ഞ ഈ യുദ്ധാനന്തര കാലഘട്ടത്തെയാണ്.]സിനിമാക്കാരനാണെന്നതു കൊണ്ടും അതു കൊണ്ടുതന്നെ പൊതുജനവിധിക്ക്‌ പാത്രമാവേണ്ടവരുമാണ`എന്നതുകൊണ്ടും നാം ചില പ്രത്യേക കാര്യങ്ങളെ പതിവായി അവഗണിക്കുന്നത്‌ തികച്ചും തെറ്റാണെന്ന തോന്നലാണെനിക്കുള്ളത്‌.
നമ്മുടെ സ്വകാര്യ ജീവിതം പണ്ടെത്തെപ്പോലെ തുടർന്നു പോവുകയാണെന്ന് വിശ്വസിക്കാൻ നാം സ്വയംസമ്മതിച്ചുകൂട.അതിന്നുള്ള അവകാശം നമുക്ക്‌ ഇനിയില്ല ഒരു ലേഖനത്തിൽ കണ്ട ഷരാദുവിന്റെ ഉദ്ധരണി കടം മേടിച്ചുപറയട്ടെ :"മരങ്ങളോട്‌ ശുണ്ഠിയെടുത്തിരിക്കുന്നതിനാൽ ഒരാൾ മരങ്ങളെക്കുറിച്ചു സംസാരിക്കാത്ത നിമിഷങ്ങളുണ്ട്‌"ലോകത്തെ നേരിടുന്ന ഗുരുതരമായ സംഭവങ്ങൾക്കുമുന്നിൽ ഒരു ബുദ്ധിജീവിക്ക്‌ ചെയ്യാവുന്ന ഏറ്റവും മോശപ്പെട്ടകാര്യംഗുരുതരമായ ആ സംഭവങ്ങളിൽ നിന്ന് ശ്രദ്ധതിരിച്ചുവിടുന്ന മട്ടിലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുക എന്നുള്ളതാണ്.യുദ്ധത്തിന്നിടക്കോ ഉദ്ധത്തിന്ന് തൊട്ടു പിമ്പുള്ള കാലഘട്ടത്തിലോ ആരും നിയോ റിയലിസത്തെക്കുറിച്ചു പറഞ്ഞില്ല ചുട്ടുപൊള്ളുന്ന ജീവിതയാഥാർത്ഥ്യങ്ങളാണ`,പിന്നീട്‌ നിരൂപകർ മാമ്മോദീസ മുക്കിയ'നിയോറിയലിസം"എന്ന പ്രസ്ഥാനത്തിന്ന് ജന്മം കൊടുത്തത്‌.
ഇന്ന് നാം ജീവിക്കുന്നത്‌ ഇതുപോലൊരു കാലഘട്ടത്തിലാണെന്ന് ഞാൻ കരുതുന്നു.ഏതുതരം ചിത്രങ്ങളാണ്നമുക്ക്‌ നിർമ്മിക്കാനാവുക എന്നെനിക്കറിയില്ല.പക്ഷെ,എനിക്കത്‌ കണ്ട്പിടിക്കണം നാം തീർച്ചയായും ചെയ്യേണ്ട ഒരു കാര്യമുണ്ടെന്ന് എനിക്ക്‌തോനുന്നു;
യാഥാർത്ഥ്യങ്ങളുടെ ഉള്ളിലടങ്ങിയ ധൈഷണിക സിദ്ധാന്തത്തെ സംരക്ഷിക്കുക.മാനസിക മായ ആലസ്യവും വിധേയത്വവും തള്ളിക്കളയുക.ഇങ്ങനെയൊക്കെ സംസാരിക്കുന്നതു വഴി ഞാൻ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന ആരോപണം ഉണ്ടാകുമെന്നെനിക്കറിയാം.അത്തരം ആരോപണങ്ങൾ ഒരു തരം ഫാഷനായി ക്കഴിഞ്ഞിരിക്കുന്നു.പൊതുജനാഭിപ്രായം എന്നൊന്നില്ലാത്ത ഇറ്റലിയിൽ ഇക്കാലത്ത്‌ ആരുംതന്നെ യുദ്ധത്തെ ഭയപ്പെടുന്നില്ലെന്നത്‌ സത്യമാണ്. ധൈഷണികമായി ഉയർന്നനിലവാരം പുലർത്തുന്ന രാഷ്ട്രമായിട്ടും ഫ്രാൻസിൽ അത്ഭുതകരമായ നിസ്സംഗത നിലവിലുണ്ടായിരുന്നു എന്നതും സത്യമായിരിന്നു എന്തുതന്നെയായാലും ഞാൻ പറഞ്ഞ കാര്യങ്ങൾക്ക്‌ പിറകിൽ വെറും ദാർമ്മികസാദ്ധ്യതെയേക്കാൾ കവിഞ്ഞകാര്യങ്ങളുണ്ട്‌.സിനിമാക്കാരായ നാം പ്രചോദനം ഉൾക്കൊള്ളേണ്ടത്‌ നമ്മുടെ സ്വന്തം കാലഘട്ടത്തിൽ നിന്ന് തന്നെയായിരിക്കണമെന്ന് ഞാൻ കരുതുന്നു.സ്വന്തം കാലഘട്ടത്തിന്റെ പരുക്കനും ദുരന്താത്മകവുമായ വശങ്ങളെ വ്യാഖ്യാനിക്കാനും,പ്രകടിപ്പിക്കാനും വേണ്ടി മത്രമല്ല,ഈ കാലഘട്ടം നമ്മിലുണർത്തുന്ന അനുരണനങ്ങളെ പെറുക്കിയെടുക്കാനും കൂടിയാണിത്‌.അപ്രകാരം,സിനിമാക്കാരായ നമ്മൾ ,നമ്മിൽതന്നെ ആത്മാർത്ഥതയുള്ളവരായിരിക്കുക:സമഗ്രത നേടുക,മറ്റുള്ളവരുടെ മുന്നിൽ ധീരരും സത്യസന്ധരുമായിരിക്കുക...
ഇതാണ് ജീവിച്ചിരിക്കാനുള്ള ഒരേ ഒരു വഴി.നിർണ്ണായക ഘട്ടങ്ങളിൽ ഉത്തരവാദിത്വത്തിൽ നിന്നൊഴിഞ്ഞു മാറുന്ന ബുദ്ധി ഒരു വിരോധാഭാസമാണ്>

2008, ഡിസംബർ 17, ബുധനാഴ്‌ച

കണ്ണാടി കാണ്മോളവും-സുരാസുവിനെ ഓർക്കുമ്പോൾ-:- മധുമാസ്റ്റർ

എഫക്ടീവ്‌ ഡിസോർഡർ[affective disorder]എന്ന മാനസീകാവസ്ഥയെക്കുറിച്ച്‌ മന:ശാസ്ത്രജ്ഞന്മാർ പറയാറുണ്ട്‌.ഇത്‌ ജന്മസിദ്ധമായി ലഭിക്കുന്ന ശാപമോ വരമോ ആണ്.പ്രതിഭാശാലികളായ പല മഹാന്മാരിലും ഈ മനോനില കാണാമെന്ന് അഭിജ്ഞർ പറയുന്നു.ദൊസ്തോ വിസ്കി ഇതിന്ന് മകുടോദാഹരണമത്രേ.കാളിദാസനിലും ഇതു ഏറിയും കുറഞ്ഞും കാണുമത്രെ.ആധുനിക കേരളീയരിൽ ശ്രീ നാരായണ ഗുരുവിനെയും,സി ജെ തോമസ്സിനെയും അക്കൂട്ടത്തിൽ പെടുത്താം. എന്താണ` മനോനിലയുടെ സ്വഭാവം ?പേരിൽ നിന്നുതന്നെ വ്യക്തമാണത്‌.ക്രമരാഹിത്യത്തിനോട്‌ അടങ്ങാത്ത മമത.വ്യക്തി ജീവിതത്തിൽ ഇതു പ്രകട മാവുമ്പോൾ കുടുംമ്പക്രമത്തിൽ വിള്ളൽ വീഴുന്നു.സാമൂഹ്യജീവിതത്തിലാവുമ്പോൾ അരാജകത്വമുണ്ടാവുന്നു.സാഹിത്യാദികലകളിലവുമ്പോൾ വ്യാകരണം തെറ്റുന്നു.ക്രമരഹിത വ്യാകരണം പിറക്കുന്നു.ഭാഷക്ക്‌ പുതിയഘടന വരുന്നു.ഇത്തരംവ്യക്തികൾക്ക്‌ സ്നേഹം അസാദ്ധ്യമാണ്.ഒരുവ്യക്തിയോടോ വസ്തുവിനോടോ ഉള്ള ക്രമബദ്ധമായ അടുപ്പമാണല്ലോ സ്നേഹം. അതിവിടെ അസാധ്യമാണ്
സുരാസുവിന്ന് ഈ മനൊനില ഉണ്ടായിരുന്നോ എന്നെനിക്ക്‌ അറിഞ്ഞുകൂട. എന്നാൽ അവന്റെ വൃത്തിയെയും പ്രവൃത്തിയെയും കുറിച്ച്‌ ചിന്തിക്കുമ്പോൾ-ക്രമരാഹിത്യത്തെ പുൽകലായിരുന്നില്ലെ അതത്രയും.?'വിശ്വരൂപം'എന്ന നാടകം മുതലാണല്ലോ നാമൊക്കെ അവനെ അറിഞ്ഞു തുടങ്ങിയത്‌.അന്നേവരെ മലയാളത്തിൽ നടന്നിരുന്ന നാടകവഴിയിൽ നിന്നും ക്രമത്തിൽ നിന്നുമുള്ള ശക്തമായ കുതറിമാറലായിരുന്നല്ലോ അത്‌.എന്നാൽ വിശ്വരൂപത്തിന്റെ ക്രമത്തിൽ മറ്റൊന്ന് സൃഷ്ടിക്കാൻ സുരാസുവിനായതുമില്ല.അതുപോലെ "സുരായനം" എടുത്ത്‌ നോക്കിയാലും കാണാം ഈ വികൃതി.ആശയത്തിന്റെ കാര്യത്തിലായാലും ഭഷാഘടനയുടെ കാര്യത്തിലായാലും നിരന്തര ഭഞ്ജനം അതിലുടനീളം കാണാം .ഇത്‌ കണ്ടിട്ടും അതിനെ എങ്ങി നെ വ്യാഖ്യാനിക്കണമെന്നറിയാതെ ഉഴറുന്ന എം എൻ കാരശ്ശേരിയെ അവതാരികയി കാണാം . തനിക്ക്സ്‌ ഏറെ പ്രിയരായിരുന്ന ഒന്നും രണ്ടും ഭാര്യമാരെ പിരിച്ചയക്കുമ്പോഴും ഇതേ മനോനില തന്നെയല്ലെ അവനെ ഭരിച്ചിരിക്കുക ?എണ്ണമറ്റ സൗഹൃദ ബന്ധങ്ങൾ സൃഷ്ടിക്കുകയും അതേപോലെത്തന്നെ തകർക്കുകയും ചെയ്യുന്നതിൽ വിരുതനായിരുന്നല്ലോ അവൻ.മഹത്തായ ഒരു ലക്ഷ്യം ലാക്കാക്കി താൻ കെട്ടിയുയർത്തിയ കുടിൽ കത്തിച്ചപ്പോഴും സുരാസുവിനെ ഭരിച്ചത്‌ മറ്റ്‌ എന്തായിരിക്കാം? ഇങ്ങനെ ക്രമരാഹിത്യത്തോടുള്ള ക്രമം വിട്ടവാസന ഒരു നല്ലകാര്യമാണോ എന്ന് ചിന്തിച്ചു നോക്കുന്നാകിൽ ഈ പ്രപഞ്ചത്തിന്റെ വളർച്ചക്കടിസ്ഥാനമായി വർത്തിച്ചത്‌ പ്രപഞ്ചാത്മാവിന്റെ അക്രത്തോടുള്ള വാസന കൊണ്ടത്രെ എന്നല്ലേ നാമെത്തിച്ചേരുന്നത്‌.?ഒരു മഹാ വിസ്ഫോടനത്തിൽ നിന്നും ഇക്കാണുന്ന ദൃശ്യാദൃശ്യ പ്രപഞ്ചം വളർന്ന് വികസിച്ചതിന്ന് മറ്റൊന്നും കാരണമായിക്കാണുന്നില്ല.തന്നെ ത്തന്നെ നിഷേധിക്കാനുള്ള ഈശ്വരന്റെ വാഞ്ചയിൽ നിന്നല്ലെ തന്റെ മൂത്ത സന്തതിയായ സൈത്താന്റെ പിറവി.ഒന്നാലോചിച്ചു നോക്കൂ സൈത്താനില്ലായിരുന്നെങ്കിൽ മാനവജാതിക്കാകെ വല്ല വളർച്ചയുമുണ്ടാകുമായിരുന്നോ?ആദമിലും ഹവ്വയിലും സൈത്താൻ ആവേശിച്ചില്ലായിരുന്നെങ്കിൽ ഈ എഴുതുന്ന ഞാനുണ്ടോ വായിക്കുന്ന നിങ്ങളുണ്ടോ? സത്യത്തിൽ ഈശ്വരനെന്ന നിർഗ്ഗുണനെ സഗുണനാക്കുന്നത്‌ സൈത്താനല്ലേ? സഗുണബ്രഹ്മമില്ലെങ്കിൽ പിന്നെന്ത്‌ ബ്രഹ്മം ?ഭാരതം കൈലാസ നാഥനായ ശിവൻ എന്നതോന്യാസിയിൽ,ദൂർത്തനിൽ,ആ ക്ഷിപ്ര കോപിയിൽ,ക്ഷിപ്ര പ്രസാദിയിൽ ഒളിച്ചുവെച്ചിരുന്ന തത്വവും ഇത്‌ തന്നെ അല്ലേ?നോക്കണെ, നാം സുരാസുവിനെക്കുറിച്ചോർത്ത്‌ ഈശ്വരനിൽ ശിവോഹത്തിൽ എത്തിച്ചേർന്നിരിക്കുന്നു ഇതുതന്നെയാണ് അവന്റെ മഹത്വം .ജീവിച്ചിരുന്നപ്പോഴും മരിച്ചിരിക്കുമ്പോഴും നശിക്കാതെ കിടക്കുന്ന നന്മ.നമ്മെ സത്യാന്യേഷണത്തിന്ന് പ്രേരിപ്പിക്കുന്നു എന്ന നന്മ.ഇരുപത്തഞ്ച്‌ വർഷം മുമ്പ്‌ കുറ്റിയാടിയിൽ ഞാൻ താമസിച്ചിരുന്ന വീട്ടിൽ വെച്ചു സുരാസു എന്നെ അടിച്ചിറക്കിയപ്പോൾ മുതലാണ` ഞാൻ എന്റെ നേരെ തിരിഞ്ഞത്‌."നീ കള്ളനാണ`,കാപട്യക്കാരനാണ്"എന്ന് എന്നെ നോക്കി അലറിയപ്പോൾ മുതൽ അതുവരെ ആദർശ്ശശാലിയെന്നും നന്മനിറഞ്ഞവനെന്നും തലയും പൊക്കി നടന്നിരുന്ന ഞാൻ ,മാനം നോക്കി നടന്നിരുന്ന ഞാൻ,ആ അടിയുടെ ആഘാതത്തിൽ തലകുനിഞ്ഞു പോയപ്പോൾ ഭൂമിയെ കാണുകയും കാലിന്നടിയിലെ മണ്ണിനെ അറിയുകയും,മണ്ണിലൂടെ എന്നിലേറിയ സൈത്താനെ കാണുകയും ,ഇന്നു നിരന്തരം കാണുകയും സംസാരിക്കുകയും ചെയ്തു കൊണ്ടിരിക്കുകയും............................................അങ്ങിനെയായിരുന്നു നമ്മുടെ സുരാസു....താൻ കാലുകുത്തിയിടത്തൊക്കെ മറക്കാനാവാത്ത മുദ്രകൾ സ്ഥാപിച്ചുകൊണ്ട്‌ കടന്ന് പോയത്‌.ഓർക്കുന്നവർക്ക്‌ അറിയാം ആ മുദ്രകൾ,അവരുടെ ജീവിതത്തിൽ വളരെ വിലയുറ്റതായിരുന്നുവെന്ന്.സ്വന്തം മുഖത്തും ആത്മാവിലും ആഞ്ഞുതൊഴിച്ചുകൊണ്ട്‌,കാർക്കിച്ച്‌ തുപ്പിക്കൊണ്ടാണല്ലോ ബലഗോപാലക്കുറുപ്പ്‌ സുരാസുവായി മാറിയത്‌ .അത്‌ തന്റെ നേരെയും ലോകത്തിന്ന് നേരെയും തിരിച്ചുവെച്ച കണ്ണാടിയായിരുന്നു അവൻ .ശ്രീനരായണ ഗുരു ക്ഷേത്രത്തിൽ കണ്ണാടി പ്രതിഷ്ടിച്ചപ്പോൾ സുരാസു സ്വഹൃദയ ക്ഷേത്രത്തിലാണ` കണ്ണാടി പ്രതിഷ്ടിച്ചത്‌. ആ കണ്ണാടിയെ തകർക്കാനാവില്ല എന്നിടത്താണ് അവൻ ജയിച്ചതും തോറ്റതും...

ഒരു ഓർമ്മക്കുറിപ്പ്‌,ഒരുതാക്കീത്‌-സച്ചിദാനന്ദൻ

ജോൺ അബ്രഹാമിനേക്കുറിച്ച്‌ ഒരനുസ്മരണമെഴുതണമെന്ന് ആവശ്യപ്പെട്ടിരുന്നുവല്ലോ . പലകുറി ശ്രമിച്ചിട്ടും അത്തരമൊന്ന് എഴുതി പൂർത്തിയാക്കാൻ കഴിയുന്നില്ല .ഒരുവശത്ത്‌,ആദ്യത്തെ നിർവ്വികാരമായ വാർത്താസ്വീകരണത്തിന്ന് ശേഷം,സ്നേഹ സമൃദ്ധമായിരുന്ന ആ ഹൃദയത്തെക്കുറിച്ചുള്ള ഓർമ്മകൾ ഇപ്പോഴെന്നെ കൂടുതൽ കൂടുതൽ ഇരുണ്ടു വരുന്ന ഒരു ലോകത്തേക്കാനയിക്കുന്നു;ഒരു വശത്ത്‌ ജോൺ എന്തായിരുന്നുവെന്ന ചോദ്യം,പീഡാകാരവും ശിഥിലവുമായ ഒരുതരം ആത്മസംവാദത്തിൽ ഒടുങ്ങിത്തീരുന്നു. ജോണിന്റെ ദുർമ്മരണത്തെ ഒരു രക്തസാക്ഷിത്വമായല്ലാതെ എനിക്ക്‌ കാണാനാകുന്നില്ല.താൻ പിറന്ന മുതിർന്ന ബൂർഷ്വാസമുദായത്തിന്റെ കപട മാന്യതകളെയും ചെന്നായ്ക്കൊതികളെയും തന്റെ കല കൊണ്ടെന്നപോലെ ജീവിതം കൊണ്ടും ജോൺ നിർദ്ദയമായി മുറിവേൽപ്പിച്ചു.ജോണിന്റെ അനുക്രമവും അനിവാര്യവുമായ ആത്മദഹനത്തിൽ സ്വന്തം വർഗ്ഗത്തോടുള്ള ഒടുങ്ങാത്ത പകയുടേതെന്നപോലെ,സ്വന്തം മതത്തെ കയ്യേറിയ വ്യാപാരിവർഗ്ഗത്തിന്റെ'ഫിലിസ്റ്റിനിസ'ത്തിനെ ചെറുക്കുന്ന ക്രൂശുമരണത്തിന്റെ-ആബലിയുടെ കൊലപാതകത്തിന്റെയും-അംശങ്ങളുണ്ട്‌.വിശുദ്ധനായ ഈ അരാജകവാദിയുടെ പൂർവ്വാശ്രമങ്ങളെക്കുറിച്ച്‌ എനിക്ക്‌ അറിവുകുറവാണ് കൃസ്തീയതയും സമ്പന്നതയും തമ്മിലുള്ള പൊരുത്തക്ക്ക്കേടുകൊണ്ടു കണ്ണുതുറപ്പിക്കുന്ന ഒരാദ്യകാലത്തെയും,സ്വാഭാവീകമായ ചില മനപ്പെരുത്തങ്ങളാൽ ഘട്ടക്കിനെ ആത്മീയപിതാവായി വരിച്ച പരിശീലത്തെയും ഒരു പ്രിയ പ്രമേയത്തെ അനുസ്യൂതവും സർഗ്ഗാത്മകവുമായി പിന്തുടരുന്ന നിർമ്മാണകാലത്തെയും കുറിച്ചുള്ള എന്റെ ആംശീകജ്ഞാനങ്ങൾ,കവിത ഉൾപ്പെടെ പൊതുവായ ഒട്ടേറെതാൽപ്പര്യങ്ങളുണ്ടായിരുന്ന ഞങ്ങളുടെ ഹ്രസ്വവും അന്യോന്യ പൂരകവുമായിരുന്ന സഹവാസങ്ങൾ ,ഞങ്ങളൊന്നിച്ചു പ്രവർത്തിച്ച,പരാജയപ്പെട്ട ഒരു ചലചിത്ര സംരംഭത്തിന്റെ നർമ്മസമൃദ്ധവുമായ സ്മരണകൾ;ഇവ വെച്ചുകൊണ്ട്‌ ഞാൻ ജോണിന്റെ വിധികർത്താവായിക്കൂട ."അഗ്രഹാരത്തിലെ കഴുത"ആദ്യമായി കണ്ടപ്പോൾ ഈ വലിയ കേരളീയനെക്കുറിച്ച്‌ എനിക്കുണർന്ന അഭിമാനവും പ്രകടമായ ചില പ്രേരണകളെയും സ്വാധീനങ്ങളെയും അതിജീവിക്കുന്ന ആ കലാപാത്മകത ദുരന്തബോധവുമായുള്ള താതാത്മ്യത്തിലൂടെ ഞാനനുഭവിച്ച അഗാധഭ്രാതൃത്വവുമാണ് ജോണിനെക്കുറിച്ച്‌ എന്റെ ഏറ്റവുമാഴത്തിലുള്ള ഹരിതസ്മരണ .ആ ചലച്ചിത്രത്തിന്റെ ധ്വനിസാന്ദ്രമായ കാവ്യാത്മകത,ഛായാഗ്രഹണ കൗശലത്തിലൂടെ കൈവന്ന ഒരു ആനുഷംഗീകാനുഗ്രഹമായിരുന്നില്ല;നവ്യ ചലച്ചിത്ര സംസ്കാരം സ്വാംശീകരിച്ച ഭാവനാസമ്പന്നമായ ഒരു മനസ്സിന്റെ വിസ്ഫോടമായിരുന്നു,ഒരു വിഴുപ്പ്‌ ചുമന്നവന്റെ തലയോട്ടി അഗ്രഹാരത്തെ ദഹിപ്പിക്കുന്ന ചിത്രണത്തിലൂടെ മൂകസഹനത്തിന്റെ ചാപിള്ളയിൽ നിന്ന് ബോധജാഗരണത്തിന്റെ സജീവതയിലേക്ക്‌ നീങ്ങുന്ന ഒരു ജനതതിയുടെ യഥാർത്ഥ ദുരന്തത്തെയും മോഹത്തേയും ഈ ചലച്ചിത്രം സമന്വായിച്ചു. മൃത്യുവിന്റെയും അഗ്നിയുടെയും വിരുദ്ധാന്വയത്തിലൂടെ നമ്മുടെ കാലത്തെ ജീവിതത്തിന്റെയും കലയുടെയും അനിവാര്യമായ ദ്വന്ദ്വാത്മകതയുടെ പ്രാഗ്ദർശ്ശനം നൽകിക്കൊണ്ട്‌ ഇന്ത്യയിലെ ഭൂരിപക്ഷം രാഷ്ട്രീയസിനിക്കാരുടെയും വിഭാഗീയതകളെയും സാധാരണകളെയും ജോൺ അതിജീവിച്ചു."ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിലൂടെ"ജോൺ പരിജിതമൃത്തിക്ക്‌ മടങ്ങിവന്നു വീണ്ടും . മൃത്യു ഇക്കുറി അഗ്നിയായല്ല, ജലമായി,വേട്ടയാടുന്നവന്റെ ശങ്കാരാഹിത്യത്തിന്നും ഇരയുടെ ആജന്മത്തിന്നുമിടയിൽ സാക്ഷ്യം വഹിക്കേണ്ടിവരുന്നവന്റെ സംഭ്രാന്തിയായി,അത്‌ ചരിത്രത്തിന്റെ അച്ചടക്കമില്ലായ്മകൾക്കിടയിലൂടെ പടർന്നുകയറുന്നു.തിരക്കഥാരചനയിലൊടുങ്ങിപ്പോയ "കയ്യൂർ"ക്കഥയിലും,കലാപത്തേക്കാൾ ജോണിനെ മഥിച്ചിരുന്നത്‌ കഥാന്ത്യത്തിലെ രക്തസാക്ഷിത്വങ്ങളായിരുന്നു.തിരക്കഥ പൂർത്തിയായപ്പോൾ യഥാർത്ഥ കലാപ നായകന്മാരല്ല ആഹൂതിചെയ്യപ്പെട്ടതെന്ന തിരിച്ചറിവ്‌,അതിലെ അസംബന്ധാംശം,ഞങ്ങളെയെല്ലാം വേട്ടയാടുന്ന ഒരു പ്രഹേളികയായി. അവിടെ നിന്നു തുടങ്ങി,രക്തസാക്ഷിത്വമെന്ന സങ്കൽപ്പത്തിന്റെ തന്നെ ഒരു പുന പരിശോധനയായി തിരക്കഥ മുഴുവൻ മാറ്റിയെഴുതുന്നതിനെക്കുറിച്ചു പോലും ഞങ്ങളാലോചിക്കുകയുണ്ടായി-ജോണിന്റെ പരിപ്രേക്ഷ്യം ഞങ്ങളെ ബാധിച്ചതാണ` അതിന്ന് കാരണമെന്ന് ഇപ്പോൾ തോനുന്നുണ്ടെങ്കിലും"അമ്മ അറിയാനിൽ' വാസ്തവത്തിൽ ഈ സഹജ പ്രമേയത്തെ പിന്തുടരനായിരുന്നു ജോണിന്റെ അന്ത:പ്രേരണ .ആത്മഹത്യയും രക്തസാക്ഷിത്വവും കൊലപാതകവും എവിടെയാണ` വേർ തിരിയുന്നത്‌? വർത്തമാന സമൂഹത്തിന്റെ വൈരുദ്ധ്യങ്ങളിലൂടെ ഒരു യുവാവിന്റെ മൃത്യുവിന്റെ അർത്ഥത്തെ വേട്ടയാടാനുള്ള ഹതാശയമായ ഒരു പ്രയത്നം.ജോണിനെ രാഷ്ട്രീയ പക്വത നേടിയ ഒരിടത്പക്ഷ ചലച്ചിത്രകാരനായി വിലയിരുത്തുന്നത്‌.ജോണിന്റെ ജീവിതത്തെ ഒരു വിപ്ലവകാരിയുടെ മാതൃകാജീവിതമായി ചിത്രീകരിക്കുന്നത്പോലെത്തന്നെ അസംബന്ധമായിരിക്കും.പ്രത്യക്ഷത്തിൽ സാമൂഹ്യമായ പ്രമേയങ്ങൾ സ്വീകരിക്കുമ്പോഴും,പ്രത്യക്ഷത്തിൽ സഹകരണാത്മകമായ പ്രവർത്തനങ്ങളിൽ മുഴുകുമ്പോഴും,തന്റെ വൈയക്തികദർശ്ശനത്തിന്റെ മാദ്ധ്യമമെന്നനിലയിൽ തന്നെയാണ` ജോൺ ചലച്ചിത്രത്തെ സമീപിച്ചിരിക്കുന്നത്‌ .കയ്യൂർ തിരക്കഥ ഒരു കൂട്ടു പ്രവർത്തനത്തിലൂടെ മുഴുവനായപ്പോൾ അതിൽ പങ്കാളികളായിരുന്ന ഞങ്ങൾക്കാർക്കുമില്ലാത്ത ഒരുത്കണ്ഠ-അതിന്റെ യഥാർത്ഥ'ഓഥർഷിപ്പ്‌'ആരുടെതെന്നപ്രശ്നം-ജോണിനെ അശ്വസ്ഥ നാക്കിയിരുന്നത്‌ ഞാൻ ഓർക്കുന്നു ."അമ്മ അറിയാനെ"ക്കുറിച്ചുള്ള ആലോചനാവേളയിൽ,അതിന്റെ പ്രർത്തകരുടെ സാമുഹികശൈലീയും വിപ്ലവാത്മകലക്ഷ്യവും,ജോണിന്റെ വ്യക്തിവാദപരമായ ചലച്ചിത്ര സങ്കൽപവും തമ്മിലുള്ള ഈ വൈരുദ്ധ്യം ഞാൻ ചൂണ്ടി കാണിച്ചിരുന്നു.ആ ലഷ്യത്തോടുള്ള ആദരവോ ജോണിന്റെ സങ്കൽപ്പത്തോടുള്ള ആദരവുകേടോ അല്ല,അവയുടെ പൊരുത്തക്കേടിൽ നിന്നുൽപ്പന്നമാകുന്ന ഫലത്തെക്കുറിച്ചുള്ള ഉത്കണ്ഠമാത്രമാണ് ഇതിന്ന് പിറകിലുണ്ടായിരുന്നത്‌ .ബൂർഷ്വാ സമുദായത്തിന്റെ നാട്യങ്ങൾക്കെതിർ നിന്ന ഒരു അനാർക്കിസ്റ്റിന്റെ കാൽപനിക കലാപത്തിന് തിരശ്ശീല വീണിരിക്കുന്നു .തന്റെ പ്രമേയയത്തെ അതിന്റെ യുക്തിപരമായ അറ്റത്തോളം ആ ആത്മാർത്തതയുടെ ജ്വാല പിന്തുടർന്നിരിക്കുന്നു.സാദ്ധ്യതകൾക്കും നിറവേറലിനുമിടയിൽ പിടഞ്ഞുതീർന്ന മറ്റു മഹജ്ജീവിവിതങ്ങളെപ്പോലെ തന്നെ ദുരന്തഛായ വീണ ഒരന്ത്യം. എന്നാൽ ജോണിന്റെ പരാജയങ്ങൾപോലും'വിജയശ്രീലാളിത'രായ നമ്മുടെ പല ചലച്ചിത്രകാരന്മാരുടെയും ആരോപിത വിജയങ്ങളെക്കാൾ ധീരമായിരുന്നു. അവരുടെ ചെറു ചെറു സ്വർഗ്ഗങ്ങളുടെ കതകുകളിൽ നരഗത്തിൽ നിന്ന് തകർന്ന നെറ്റിയും തീപിടിച്ചതാടിയു മായി വരുന്ന ഒരു വിരുന്നുകാരനെപ്പോലെ ജോണിന്റെ സ്മരണ മുട്ടിക്കൊണ്ടിരിക്കും;അവരുടെ വിജയാഘോഷങ്ങളുടെ നിസ്സാരതയെക്കുറിച്ചുള്ള ഒരോർമ്മക്കുറിപ്പ്‌;ഈ ആസുര സമുതായത്തിൽ അനായാസ വിജയം നേടുന്ന എല്ലാവർക്കും ഒരു താക്കീത്‌ .

2008, ഡിസംബർ 14, ഞായറാഴ്‌ച

അമ്മയ്ക്ക്‌ ഒരു റിപ്പോർട്ട്‌ :-ജോൺ എബ്രഹാം

ചോദ്യത്തിൽ നിന്നല്ല,നമുക്ക്‌ ഉത്തരത്തിൽ നിന്നും തുടങ്ങാം.ഉത്തരങ്ങളില്ലാതെ ചോദ്യങ്ങൾ ചോദിച്ചു രസിക്കുന്നത്‌ ബുദ്ധിജീവി നിഷ്ക്രിയത്വത്തിന്ന് ന്യായീകരണ മായിരിക്കുന്ന ഇക്കാലത്ത്‌ 'ഒഡേസ'യുടെ പ്രസക്തിയിതാണ` .ഇന്നത്തെ പരിതസ്ഥിതിയിൽ ജനം എന്തു കൊടുത്താലും വാങ്ങും-വിഷം കൊടുത്താൽ പോലും...വ്യവസ്ഥപിത കച്ചവട സിനിമ ഒരു കറുപ്പു തീറ്റിക്കുന്ന പ്രസ്ഥാനമാണ്. ഓരോ പടവും മയക്കത്തിനുള്ള അധിക ഡോസുകളുമായിട്ടാണ` ഇറങ്ങുന്നത്‌ .ഒടുവിൽ വഷളത്തത്തെ അവർ സ്ഥാപനവൽക്കരിച്ചിരിക്കുന്നു .വിനോദമൂല്യങ്ങളുടെ പേരിലാണ് ഈ ആത്മീയകശാപ്പ്‌ നടത്തിവരുന്നത്‌ .ഉത്തരവദിത്വമുള്ള ഒരു കലാകാരനും ജനങ്ങൾക്ക്‌ വിഷം കൊടുക്കില്ല .ഉത്തരവാദിത്വമുള്ള ഒരു മനുഷ്യനും സമൂഹചേതനയെ തമസ്കരിക്കുന്ന ഏർപ്പാടിന്ന് കൂട്ട്നിൽക്കാനാവില്ല .ഈ സത്യം മനസ്സിലാക്കുന്ന ഒരു പാട്പേരുടെ ആത്മീയബന്ധത്തിന്റെ പ്രകാശമാണ`'ഒഡേസ'കലാ സാംസ്കാരിക രംഗങ്ങളിൽ കറുപ്പ്‌ തീറ്റിക്കലിലൂടെ മൻഷ്യരെ രോഗാതുര മാക്കുന്ന അവസ്ഥക്കെതിരായ ഒന്നിച്ചു ചേരൽ .കലയുടെ ലക്ഷ്യം മനസ്സിലാക്കൽRelisation ആണ് .വ്യക്തിയെ അവന്റെ അവസ്ഥയെ ക്കുറിക്കുന്ന ആത്മബോധത്തിലേക്കുണർത്തൽ .ഇത്‌ വാസ്ഥവത്തിൽ പ്രകോപനപരമായ പ്രവൃത്തിയാണ് .കല വിൽപനചരക്കാവുമ്പോൾ ചൂഷണത്തിന്റെ വിതാനത്തിലെ അതിന്ന് വ്യാപരിക്കാനാകൂ .ഈ ഒരു വൈപരീത്യം മനസ്സിലാക്കാതെ കലാപ്രർത്തനം സാധ്യമല്ല .ഒരു സിനിമ എടുക്കുമ്പോൾ ആർക്കുവേണ്ടിയാണ` അതെടുക്കുന്നതെന്ന ബോധം ഉണ്ടാവണം സിനിമകണ്ട്‌ ജനങ്ങൾ ചിരിച്ചിറങ്ങിയാൽ പോര,വ്യാജസംതൃപ്തിയും പോരാ .പ്രേക്ഷകരുടെ ആത്മസ്പർശ്ശമുള്ള പങ്കാളിത്തമാണ് വേണ്ടത്‌ എന്റെ ചിന്ത ഇതാണ് .ഞാനൊരു പടമെടുക്കുമ്പോൾ എങ്ങി നെ ജനങ്ങളുമായി ബന്ധപ്പെടാം?പക്ഷെ,ഇവിടെ സിനിമ പെർഫോമൻസുകളായി ത്തീർന്നിരിക്കുന്നു .ഞാനൊരു പെർഫോർമ്മിങ്ങ്‌ ആർട്ടിസ്റ്റല്ല.ഭിന്നവൈകാരിക സത്തകളിൽ ജീവിക്കുന്നവരാണ` എന്റെ മുന്നിലുള്ളജനങ്ങൾ.അവരെ ഉപരിപ്ലവ ലഹരികളിലേക്ക്‌ എടുത്തെറിയുക എളുപ്പമാണ് ആർട്ടിന്റെ തെറ്റായ പെർഫോമൻസിലൂടെ ഞാനും ആ നിലക്ക്‌ അവരെ പരിചരിക്കണോ? ചരിത്രതിന്റെ ചുവരെഴുത്ത്‌ എന്റെ കണ്മുന്നിലുണ്ട്‌.ഇത്തിരി വെളിച്ചമെങ്കിലും ഇവിടെ നിലനിൽക്കുന്നുണ്ടെങ്കിൽ അതിന്ന് കാരണം നിരവധി പേരുടെ ത്യാഗ നിർഭരമായ അന്യേഷണങ്ങളുടെ ഫലമായിട്ടാണ് .മനുഷ്യസ്നേഹത്താൽ പ്രചോദിതമായ ഉൾമുഴക്കമാണ് അവരെ അതിന്ന് പ്രാപ്തരാക്കുന്നത്‌ എന്റെ കലയിലെ പ്രഥമസന്ധി ഈ മനുഷ്യസ്നേഹ മാണെന്ന് ഞാൻ എപ്പോഴും തിരിച്ചറിയുന്നു .എത്രമേൽ ഗാഡമായി എനിക്ക്‌ എന്റെ സഹജീവിയെ സ്നേഹിക്കാനാവും? മനുഷ്യനെ സ്നേഹിക്കുന്നവൻ സ്ഥാപനങ്ങൾ സൃഷ്ടിക്കാറില്ല .ചലനാൽമകസത്യങ്ങളെ ആവിഷ്കരിക്കൂ.ബുദ്ധനും കൃസ്തുവും മാർക്ക്സുമൊക്കെ ചെയ്തത്‌ അതാണ`.ജനങ്ങളെ കൊള്ളയടിക്കുന്നവൻ സ്ഥാപനങ്ങളെ സൃഷ്ടിക്കും ഏത്‌ തരം സ്ഥാപന വൽക്കരണവും മാനുഷിക നിർവ്വചനങ്ങളെ മാനിക്കുന്നില്ല പിന്നെനടക്കുന്നത്‌, ഒരു നടത്തിക്കൊണ്ടു പോകലാണ്.
[maitanance]മനുഷ്യനു പങ്കാളിത്തമില്ലാത്ത നടത്തിക്കൊണ്ട്പോകൽ.'ഒഡേസ' അത്തരത്തിലായിക്കൂട.എല്ലാവർക്കും പങ്കാളിത്തമുള്ള ഒരു ക്രമീകരണ[arragementമയിരിക്കണം ഒഡേസയുടെ അസ്ഥിത്വം .ഇവിടെ ജനങ്ങളെ നേരിട്ട്‌ ഉത്തരവാദിത്വം ഏൽപ്പിക്കലല്ല,ജനങ്ങൾ സർഗ്ഗശേഷിയുള്ള കലാകാരന്മാരെ തിരിച്ചറിഞ്ഞ്‌ ഉത്തരവാദിത്വം ഏൽപ്പിക്കലാണ`...'ഒഡേസ'പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ ,അല്ലെങ്കിൽ ക്രമീകരണത്തിന്റെ രണ്ടാമത്തെ പ്രസക്തി ആത്മാർത്ഥമായി എന്തു ചെയ്തു പരാജയപ്പെട്ടാലും അതിന്ന് ദുഖിക്കേണ്ടതില്ലെന്ന് തന്നെ .എന്നാൽ 'ഒഡേസ'യുടെ രണ്ടു വർഷക്കാലത്തെ പ്രവർത്തനം നൽകുന്ന അനുഭവപാഠം ഒരിക്കലും പരാജയത്തിന്റെതല്ല ശവപ്പെട്ടിയിലെന്നപോലെ അടക്കം ചെയ്തു വെച്ചിരുന്ന എത്രയോ നല്ല ചിത്രങ്ങൾ അത്‌ ജനങ്ങളെ കാണിച്ചു കൊണ്ടിരിക്കുന്നു .ഇതിനിടെ കേരളത്തിലെ പന്ത്രണ്ട്‌ ലക്ഷം പേരെങ്കിലും ഈ പ്രദർശ്ശനങ്ങൾകണ്ടു കഴിഞ്ഞു .കലയിലെ ജനകീയ ഇഛകളെ സാക്ഷാൽക്കരിക്കുക എന്ന പ്രാഥമിക ലക്ഷ്യം തന്നെ ഇന്നത്തെ അവസ്ഥയിൽ എത്രയോ ക്ലേശകരമായിരിക്കും കച്ചവടപ്രവണതകൾക്ക്‌ അടിമപ്പെട്ട്‌ വ്യവസ്ഥാപിത മായിക്കഴിഞ്ഞ ജനങ്ങളുടെ ദൃശ്യ-ശ്രാവ്യ സംവേദനങ്ങളെ യാഥാർത്ഥ്യങ്ങളുമായി അഭിമുഖ പ്പെടുത്തുക അത്ര എളുപ്പമല്ലല്ലോ .സിനിമ അധീശ വർഗ്ഗത്തിന്റെ പ്രത്യായശാസ്ത്ര ഉപകരണമായിത്തീർന്ന ഒരുസാമൂഹ്യകാലാവസ്ഥയിൽ ഈ മധ്യമത്തെത്തന്നെ മോചിപ്പിക്കേണ്ടതുണ്ട്‌ .അത്‌ മർദ്ദകശക്തികളോടുള്ള ഒരേറ്റുമുട്ടലായിരിക്കും. ഈ ചുറ്റുപാടിൽ നിന്നാണ്' അമ്മ അറിയാൻ" എന്ന സിനിമ ഞാൻ എടുക്കുന്നത്‌. മനുഷ്യന്റെ ഓരോപ്രവൃത്തിയും ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്ന വിശ്വാസം ഈ സിനിമ എടുക്കുമ്പോഴും ഞാൻ ആവർത്തിച്ചുപറയട്ടെ .അമ്മ എന്നസങ്കൽപം വൈകാരികമായി എന്നെ എന്നും സ്പർശ്ശിക്കുന്നതാണ`.മനുഷ്യസ്നേഹത്തിന്റെ വിവക്ഷകളിൽ അമ്മയ്ക്കുള്ളത്ര സ്ഥാനം മറ്റൊന്നിന്നുമില്ല .പക്ഷെ നാമൊക്കെ എല്ലാം തരുന്ന അമ്മയെ അവഗണിക്കാറാണ` പതിവ്‌ അമ്മയോട്‌ ഉള്ളുതുറന്ന് സംസാരിക്കാൻ പോലും വിമുഖത കാട്ടുന്നവരാണ് നാം എനിക്ക്‌ റിപ്പോർട്ട്‌ ചെയ്യാനുള്ളത്‌ എന്റെ
അമ്മയോടാണ് .ഞാൻ കാണുന്ന യാഥാർത്ഥ്യങ്ങളുടെ പരമാർത്ഥത്തെപ്പറ്റി ഒരർത്ഥത്തിൽ അമ്മ അറിയാൻ പ്രധാനമായും സ്ത്രീകളെ സംബോധന ചെയ്യുന്ന പടമായിരിക്കും ഈ പടത്തിലെ ഇതര തലങ്ങളെ പരിമിതപ്പെടുത്തുന്ന രീതിയിലല്ല ഈപ്രാധാന്യം .നാം ജീവിക്കുന്ന അവസ്ഥ നമ്മുടെ അമ്മമാർ മനസ്സിലാക്കിയാലെ ഇവിടെ എന്തെങ്കിലും ചലനമുണ്ടാകൂ .എന്നുവെച്ച്‌ ഇതൊരു വനിതാവിമോചനത്തിന്റെ പ്രമേയ മാണെന്ന് തെറ്റിദ്ധരിക്കേണ്ട. വാസ്ഥവത്തിൽ വിമൻസ്‌ ലിബറേഷനല്ല, വിമൻസ്‌ റിയലൈശേഷനാണ് ഇവിടെ വേണ്ടത്‌ .വിമൻസ്‌ ലിബറേഷൻ റോട്ടറി ക്ലബ്ബ്‌ പോലത്തെ പ്രവർത്തന പരിപാടിയാണ`.ഒരു പൊട്ടത്ത വെടി. ഈ സമൂഹ മദ്ധ്യത്തിലുടെയുള്ള എന്റെ ക്ലേശകരമായ യാത്രയുടെ റിപ്പോർട്ടു കൂടിയാണ്' അമ്മ അറിയാൻ".ദുരന്തങ്ങളെ നേരിടാൻ അമ്മമാർ കരുത്താർജ്ജിക്കണം .അമ്മ അതു മനസ്സിലാക്കികഴിഞ്ഞാൽ.....എന്നെ അതു ചെയ്യാൻ അനുവദികൂ......

2008, ഡിസംബർ 13, ശനിയാഴ്‌ച

റാഷോമോണിനെക്കുറിച്ച്‌ :- അകിറാ കുറോസവ

അക്കാലത്ത്‌ എന്റെ മനസ്സിൽ ഒരു കവാടം വുലുതായി വലുതായി വരികയായിരുന്നു. പുരാതന തലസ്ഥാന നഗരമായ ക്യോതോവിൽ പതിനൊന്നാം നൂറ്റാണ്ടിലെ കഥ അവതരിപ്പിക്കുന്ന റഷോമോണിന് ലോക്കേഷൻ തിരയുകയായിരുന്നു ഞാൻ.ദയ്യ്‌ ഏയ്‌ സ്റ്റുഡിയൊ അധികാരികൾക്ക്‌ എന്റെ ഈ പദ്ധതി സന്തോഷ പ്രദമായിരുന്നില്ല.ഉള്ളടക്കം സങ്കീർണ്ണവും ടൈറ്റിൽ അനാകർഷവുമാ ണെന്ന് അവർ പറഞ്ഞു.ഷൂട്ടിംഗ്‌ തുടങ്ങുവാൻ അവർ വൈമനസ്യം പ്രകടിപ്പിച്ചു. അനുമതികാത്തിരിക്കുന്ന ഇടവേളയിൽ ക്യോതോവിലും,അൽപം അകലെയുള്ള അതിലും പഴയ തലസ്ഥാന നഗരമായ നാരയിലും ക്ലാസിക്കൽ വാസ്തുശിൽപത്തെക്കുറിച്ചു പഠിക്കാനായി അലഞ്ഞുതിരിഞ്ഞു കൊണ്ടിരിക്കെ റാഷോമോൺ കവാടം എന്റെ മനസ്സിൽ വലുതായിക്കൊണ്ടിരിക്കുകയായിരുന്നു.
തോജിക്ഷേത്രത്തിലെ പ്രവേശന ദ്വാരത്തോളം വലുപ്പമുണ്ടായിരിക്കണം കവാടത്തിന്ന് എന്നാണ് ഞാൻ ആദ്യം കരുതിയത്‌,പിന്നീട്‌ അത്‌ നാരയിലെ തെൻ ഗായിമോൺ കവാടത്തോളവും ഒടുവിൽ നിന്നാജിയിലെയും,തൊദായ്‌ യിലേയും ക്ഷേത്രങ്ങളുടെ രണ്ടുനില കവാടങ്ങളോളം വളർന്നു.ആ കാലഘട്ടത്തിലെ കവാടങ്ങൾ കാണാൻ സാധിച്ചു വെന്നതിനാൽ അൽപ രൂപത്തിന്റെ വിപുലീകരണം സംഭവിച്ചത്‌,രേഖകളിൽ നിന്നും,ശാസനകളിൽ നിന്നും നശിപ്പിക്കപ്പെട്ട റാഷോമോൺ കവാടത്തെക്കുറിച്ച്‌ ഞാൻ മനസ്സിലാക്കിയതിനാലാണ`.
റാഷോമോൺ എന്നതിനാൽ വാസ്ഥവത്തിൽ റാജമോൺ കവാടത്തേയാണ` അർത്ഥമാക്കുന്നത്‌ . കൻഡെനൊബിമിൽസുവിന്റെ നാടകത്തിൽ പേരു മാറ്റപ്പെട്ടു. റാജൊ എന്നാൽ കോട്ടയുടെ പുറംതളങ്ങളാണ് അതിനാൽ റാജൊമോൺ എന്നതിന്നർത്ഥം കോട്ടയുടെ പുറംതളത്തിലേക്കുള്ള കവാടം എന്നാണ`. ങ്യെങ്ക്യൊ എന്ന് മുൻ കാലങ്ങളിൽ അറിയപ്പെട്ടിരുന്നത്‌. പ്രാചീന തലസ്ഥാന നഗരമായ ക്യോതോ വിലെ കോട്ടയുടെ പുറം തളത്തിലേക്കുള്ള പ്രധാനകവാടമാണ് റാഷോമോണിലെ കവാടംതലസ്ഥാനനഗരിയിലേക്ക്‌ റാജോമോൺ കവാടത്തിലേക്ക്‌ കടക്കുന്ന ഒരാൾ വടക്കു ഭാഗത്തേക്കുള്ള മുഖ്യപാതയിലൂടെ സഞ്ചരിച്ചാൽ ഷുജാകുമോൻ കവാടത്തിലാണ` ചെന്നെത്തുക`.അതിന്ന് കിഴക്കും പടിഞ്ഞാറുമായി തോഭി,സായ്ജിക്ഷേത്രങ്ങളും കാണാം.ഇത്തരം നഗരസംവിധാനം പരിഗണിച്ചാൽ പുറത്തേക്കുള്ള മുഖ്യ കവാടം ഏറ്റവും വലുതാവാതിരിക്കാൻ സാധ്യമല്ല.വാസ്തവത്തിൽ അത്‌ അത്രത്തോളം വലുതായിരുന്നു വെന്ന് വ്യക്തമാക്കുന്ന തേളിവുകളുണ്ട്‌. പഴയ രാജോമോൺ കവാടത്തിന്റെ നീലനിറത്തിലുള്ള മേൽപ്പുര മേച്ചിൽ ഓടുകൾ ഇക്കാര്യം തെളിയിക്കുന്നു. എത്രത്തോളം ഗവേഷണം നടത്തിയാലും നശിച്ചു പോയ കവാടത്തിന്റെ യഥാർത്ഥ ഏലുകുകൾ കണ്ടെത്തുവാൻ സാധ്യമല്ല.യഥാർത്ഥ റാഷോമോൺ ഗേറ്റിൽ നിന്ന് വ്യത്യസ്തമായിരിക്കാം എന്നറിഞ്ഞു കൊണ്ട്തന്നെ,അകലെയുള്ള ക്ഷേത്രകവാടങ്ങളിൽ നിന്ന് കാണുന്നരീതിയിൽ കമാനം നിർമ്മിക്കാൻ ഞങ്ങൾ നിർബന്ധിതരായി.ഭീമാകാരമായ ഒന്നാണ` ഡെറ്റ എന്നനിലയിൽ ഞങ്ങൾ നിർമ്മിച്ചത്‌.മുഴുവൻ മേൽപുരയും ചേർന്നാൽ തൂണുകൾ ഒടിഞ്ഞു പോകുമായിരുന്നത്ര വിപുലമായ ഘടനയായിരുന്നു ,അത്‌ കലാപരമായ സാധൂകരണം നൽകി. തകർന്നതും അപൂർണ്ണവുമായ മേൽപ്പുര നിർമ്മിച്ച്‌ കമാനത്തിന്റെ വലുപ്പം ഞങ്ങൾ നിലനിർത്തി .ചരിത്ര പരമായ കൃത്യതയ്ക്ക്‌ രാജകൊട്ടാരവും ഷൂജാകുമോൺ കവാടവും ഞങ്ങളുടെ കവാടത്തിലൂടെ നോക്കിയാൽ ദൃശ്യ മാവേണ്ടതാണ` .പക്ഷെ ദയ്യ്‌ ഏയ്യിൽ ഇത്തരം വിശദാംശങ്ങൾക്ക്‌ ഒട്ടും പ്രാധാന്യമുണ്ടായിരുന്നില്ല.മാത്രമല്ല,ഉചിതമായ സ്ഥലം കണ്ടെത്താൻ സാധിച്ചാൽതന്നെ ബഡ്ജറ്റിന്റെ നിയന്ത്രണം കാരണം ഇതിലേറെയൊന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല.
കമാനത്തിലൂടെ കാണാൻ പാകത്തിൽ ഒരു പർവ്വതത്തിന്റെ കട്ടൗട്ട്‌ ഞങ്ങളുണ്ടാക്കി വെച്ചു .ഇങ്ങനെ ഞങ്ങൾ പണിതീർത്ത കമാനം സ്റ്റുഡിയോവിനുപുറത്തുള്ള സെറ്റുകളിൽ അസാധാരണമാം വലുപ്പം ഉള്ളതായിരുന്നു.
എന്റെ പ്രൊജക്റ്റ്‌ ദയ്യ്‌ ഏയ്‌ ൽ അവതരിപ്പിച്ചപ്പോൾ ഡെറ്റ്‌ എന്നനിലയിൽ എനിക്ക്‌ വേണ്ടത്‌ കമാനവും ബലാൽസംഗത്തിലും മരണത്തിലും ഉൾപ്പെട്ടവരും അവശേഷിച്ചവരും സാക്ഷികളും വിചാരണ ചെയ്യപ്പെടുന്ന സ്ഥലത്തെ മതിലും മാത്രമാണ`. എന്നാണ`ഞാൻ പറഞ്ഞത്‌. ബാക്കി എല്ലാം ലൊക്കോഷനിൽ ചിത്രീകരിക്കു മെന്ന` അവർക്ക്‌ വാക്ക്‌ നൽകി.ചിലവു കറഞ്ഞ സെറ്റിന്റെ കണക്കിൽ സംതൃപ്തരായി അവർ പ്രോജക്റ്റ്‌ ഏറ്റെടുത്തുകവാഗുച്ചി മൽസുതാരോ,പിന്നീട്‌ ഒരിക്കൽ ,അവരെ ഒരു കുന്തം വിഴുങ്ങിച്ചതായി പരാതിപ്പെട്ടു.ഒരു കമാനമേ നിർമ്മിക്കപ്പെടേണ്ടതായി ഉള്ളൂ എന്നത്‌ വാസ്തവം.പക്ഷെ പടുകൂറ്റൻ കമാനം നിർമ്മിക്കാനുള്ള കാശു കൊണ്ട്‌ നൂറിലേറെ സാധാരണ സെറ്റ്‌ അവർക്ക്‌ നിർമ്മിക്കാമായിരുന്നു.സത്യം പറഞ്ഞാൽ തുടക്കത്തിൽ അത്രവലിയ കമാനം ഞാൻ ഉദ്ദേശിച്ചിരുന്നില്ല.അനുമതിക്കായി കാത്തിരുന്ന സമയത്തെ ഗവേഷണത്തിനിടയിലാണ` കമാനത്തിന്റെ രൂപം എന്റെ മനസ്സിൽ അത്ഭുതാവഹമായ ആകാരത്തിൽ വളർന്നുവന്നത്‌.
ഷോചിക്ക്‌ സ്റ്റുഡിയോവിന് സ്കാൻ ഡൽ നിർമ്മിച്ചതിന്ന് ശേഷം ദയ്യ്‌ ഏയ്യ്‌ അവർക്ക്‌ വേണ്ടി ഒരു ചിത്രംകൂടി നിർമ്മിക്കാമോ എന്ന് അന്വേഷിചു.പുതിയചിത്രത്തെക്കുറിച്ച്‌ ആലോചിക്കുന്നതിന്നിടയിലാണ് യാബുനോ നാക[തോട്ടത്തിൽ] എന്ന അകുതാഗാവ റ്യൂനോസ്കേ യുടെ കഥയെ ആധാരമാക്കിയുള്ള തിരക്കഥയെക്കുറിച്ച്‌ ഓർത്തത്‌ .ഇതാമിമൻസാക്കു വിന്റെ കീഴിൽ പരിശീലനം കഴിക്കുന്ന ഹാഷിമോതോ ഷിനോബു വാണ് തിരക്കഥാകാരൻ.മികച്ച തിരക്കഥാരചനയാണെങ്കിലും ഒരു മുഴുനീള സിനിമക്ക്‌ ആവശ്യമായ ദൈർ ഘ്യം അതിനുണ്ടായിരുന്നില്ല.ഹാഷിമോതോ എന്നെ സന്ദർശ്ശിക്കുകയും മണിക്കൂറുകളോളം ഞങ്ങൾ സംസാരിക്കുകയും ചെയ്തു .പ്രതിഭാശാലിയായ എഴുത്തുകാരൻ എന്നനിലയിൽ ഞാൻ അയാളെ ഇഷ്ട പ്പെട്ടു പിന്നീട്‌ ഇക്കിറു[1952] ഷിമിനിൻ നൊ സമുറായ്‌[ഏഴ്‌ സമുറായികൾ1954] എന്നീ സിനിമകൾക്ക്‌ എന്നോടൊപ്പം തിരക്കഥയെഴുതി.അകൂതാഗാവ കഥയെ അവലംബിച്ച്‌ എഴുതിയ ഏൺ വെൺ എന്ന തിരക്കഥയെ ക്കുറിച്ചാണ`ഞാൻ ഓർത്തത്‌. എന്റെ ഉ പബോധമനസ്സ്‌ ഒരു പക്ഷെ പറഞ്ഞിരിക്കാം ആ തിരക്കഥ ഉപേക്ഷിച്ചത്‌ ശരിയല്ലെന്ന് .ഇതേക്കുറിച്ച്‌ അജ്ഞനായും,ഒരുവേള ,ആ തിരക്കഥ ഏതെങ്കിലും രീതിയിൽ ഉപയോഗിക്കാൻ സാധിക്കില്ലേ എന്ന് എപ്പോഴും ചിന്തിക്കുകയാവാം അപ്പോൾ മനസ്സിന്റെ മടക്കുകളിലെവിടെയോ ഒളിഞ്ഞിരുന്ന ഓർമ്മ ഉണർന്ന് ആ തിരക്കഥക്ക്‌ ഒരവസരം നൽകാൻ ആവശ്യപ്പെട്ടു.
തോട്ടത്തിൽ എന്നകഥ മൂന്ന് കഥകളുടെ സംയുക്തമാണെന്ന് ഓർത്തപ്പോൾ ,ഒരു കഥ കൂടി ചേർത്താൽ മുഴുനീള സിനിമയുടെ ദൈർഘ്യമാവും എന്ന് തോന്നി അകുതാഗാവയുടെ റാഷോമോൺ എന്നകഥയാണ` അപ്പോൾ ഞാൻ ഓർത്തത്‌.തോട്ടത്തിലെ പ്പോലെ അതും ഹീയൻ കാലഘട്ട[794-1184]ത്തിൽ നടക്കുന്ന കഥയാണ`.റാഷോമോൺ എന്റെ മനസ്സിൽ രൂപം കൊള്ളുകയാണ`. 1930കളിൽ ശബ്ദസിനിമയുടെ കടന്നു വരവോടെ നിശബ്ദസിനിമകളുടെ വിസ്മയാവഹമായ സവിശേഷതകൾ നമ്മൾ മറക്കുകയോ തെറ്റിദ്ധരിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് എനിക്ക്‌ തോന്നുന്നത്‌ .സൗന്ദര്യശാസ്ത്രപരമായ ഘടകങ്ങളുടെ നഷ്ടത്തെക്കുറിച്ച്‌ നിത്യാസ്വാസ്ഥ്യത്തെക്കുറിച്ച്‌ ഞാൻ ബോധവാനായിരുന്നു.
ചലച്ചിത്രത്തിന്റെ പ്രാരംഭകാലത്തിലേക്ക്‌ തിരിച്ചു പോയ ആ കാലഘട്ടത്തിന്റെ സവിശേഷസൗന്ദര്യത്തെ പ്രത്യാനയിക്കുന്നതിനെക്കുറിച്ച്‌ ഞാൻ ചിന്തിച്ചിരുന്നു. എനിക്ക്‌ ഭൂതകാലത്തിലേക്കുള്ള തിരിച്ചു പോക്ക്‌ ആവശ്യമാണ`. 1920 കളിലെ ഫ്രഞ്ച്‌ അവാങ്ഗാർദ്ദ്‌ സിനിമകളിൽ നിന്ന് പ്രത്യേകമായി ഗ്രഹിക്കേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.പക്ഷെ ജപ്പാനിൽ ഇക്കാലത്ത്‌ ഞങ്ങൾക്ക്‌ ഒരു ഫിലിം ലൈബ്രററി ഉണ്ടായിരുന്നില്ല. കുട്ടിക്കാലത്ത്‌ ഞാൻ കണ്ട സിനിമകളുടെ ഘടന ഓർമ്മിച്ചെടുക്കാൻ ശ്രമിക്കുകയും പഴയ സിനിമകളെ തിരയുകയും വേണം. അവയെ വ്യത്യസ്തമാക്കിയ സൗന്ദര്യശാസ്ത്രപരമായ സവിശേഷതകൾ മനസ്സിൽ പുന:സൃഷ്ടിക്കുകയും വേണം.
എന്റെ പരിശോധനാ സ്ഥലമായിരിക്കും;നിശ്ശബ്ദസിനിമകളെക്കുറിച്ചു ഞാൻ നടത്തിയ പഠനങ്ങളിലൂടെ സ്വരൂപിച്ച ആശയങ്ങളിലെയും സങ്കൽപങ്ങളുടെയും പരീക്ഷണ സ്ഥലം. പ്രതീകാത്മകമായ അന്തരീക്ഷം പശ്ചാത്തലമാക്കി സൃഷ്ടിക്കുവാൻ,മനുഷ്യഹൃദയങ്ങളുടെ ആഴത്തിൽ ഒരു ഭിഷഗ്വരന്റെ സൂഷ്മോപകരണം പോലെകടന്ന് ചെന്ന് അതിന്റെ സങ്കീർണ്ണതയും വൈചിത്രയവും വിശദമാക്കുന്ന തോട്ടത്തിൽ എന്ന അകുതാഗാവയുടെ കഥപ്രയോഗിക്കുവാൻ ഞാൻ തീരുമാനിച്ചു.വെളിച്ചവും നിഴലും വിശദമായി വിനിയോഗിച്ച്‌ മനുഷ്യഹൃദയത്തിന്റെ ഈവിചിത്ര ചോദനകൾ പ്രകടമാക്കാം.ഹൃദയാന്തരാളങ്ങളിൽ ഏകാന്തസഞ്ചാരം നടത്തുന്നവർ വന്യവിശാലതയിലാണ് അലയുന്നത്‌ അതിനാൽ ഒരു വനത്തിലേക്ക്‌ ക്ഥാപശ്ചാത്തലം മാറ്റി,നാരയെ വലയം ചെയ്തിരിക്കുന്ന കന്യാവനങ്ങളും ക്യോതോവിലെ കോം യോജി ക്ഷേത്രത്തിന്റെ വനവുമാണ് ഞാൻ തിരഞ്ഞേടുത്തത്‌എട്ടുകഥാപാത്രങ്ങൾ മാത്രമെ ഉള്ളൂ എങ്കിലും സങ്കീർണ്ണവും ഗഹനവുമാണ് കഥ. തിരക്കഥ ഋജുവും സംക്ഷിപ്തവുമാണ് എന്നതിനാൽ സമ്പന്നവും വിശാലവുമായ ദൃശ്യരൂപം നൽകേണ്ടതാണെന്ന് എനിക്ക്തോന്നി. ഭാഗ്യവശാൽ,ചിരകാലമായി ആഗ്രഹിച്ചത്പോലെ വിയാഗാവ കാസുവോവിനെ ഛായാഗ്രാഹകനായി കിട്ടി.ഹയാസാകയെ സംഗീതസംവിധായകനായും മത`സുയാമയെ കലാസംവിധായകനായും ലഭിച്ചു.അഭിനേതാക്കളായി മിഥ്യൂൺ തോഷിറോ,മോരി മസായികി,ക്യോമാചികോ,ഷാമുറതകാഷി,ചായ്കി മിനോരു, ഉയെദ കിച്ചിജിറോ,കാതോ,ദൈ,ഉകേ,ഹോൻ മാഘുമികേ എന്നിങ്ങനെ ഇതിലും മെച്ചപ്പെട്ട താര നിര എനിക്ക്‌ കിട്ടാനില്ലാത്തവിധം എനിക്ക്‌ പരിചിതരായവരും.
വേനൽക്കാലത്താണ് കഥനടക്കുന്നത്‌.ക്യോതോവിലും നാരായിലും വെട്ടിത്തിളങ്ങുന്ന മധ്യവേനൽ പാകമായിരുന്നു.എല്ലാം കൃത്യമായി,ആവശ്യമായവിധത്തിൽ ഒരുങ്ങിനിൽക്കുമ്പോൾ ഒന്നും അധികമായി എനിക്ക്‌ ആവശ്യമില്ലായിരുന്നു.സിനിമ തുടങ്ങുക എന്നത്‌ മാത്രമാണ് ബക്കിയുള്ളത്‌.ചിത്രീകരണം ആരംഭിക്കുന്നതിന്ന് തൊട്ട്‌ മുൻപ്‌ ഒരു ദിവസം ദയ്യ്‌ ഏയ്യ്‌ എന്റെ സഹസംവിധായകരാകാൻ നിയോഗിച്ച മൂന്ന് പേർ ഞാൻ താമസിച്ചിരുന്ന സത്രത്തിൽ കാണാനെത്തി.എന്തായിരിക്കാം പ്രശ്നം എന്നാണ` ഞാൻ ആലോചിച്ചത്‌.തിരക്കഥ അവ്യക്തതയുള്ളതാണെന്ന് അവർക്ക്‌ തോനുന്നുവെന്നതിനാൽ വിശദീകരിച്ചു കൊടുക്കണം എന്നതാണ` കാര്യം.ശ്രദ്ധാപൂർവ്വം വീണ്ടും വീണ്ടും വായിക്കുക ഞാൻ അവരോട്‌ പറഞ്ഞു.ശ്രദ്ധാപൂർവ്വം വായിച്ചാൽ നിങ്ങൾക്ക്‌ അത്‌ മനസ്സിലാക്കാം കാര്യങ്ങൾ വ്യക്തമാക്കുക എന്ന ഉദ്ദേശത്തോടെ എഴുതിയ തിരകഥയാണത്‌.അവർ അത്‌ അംഗീകരിച്ചില്ല."ഞങ്ങൾ അതു ശ്രദ്ധാപൂർവ്വം വായിച്ചതാണ്.എന്നിട്ടും അതു മനസ്സിലായില്ല.അതിനാലാണ് താങ്കൾ വിശദീകരിച്ച്‌ തരണ മെന്നു പറയുന്നത്‌". അവരുടെ നിർബന്ധം കാരണം ഇങ്ങനെ ഒരു വിശദീകരണം നൽകി.
മനുഷ്യൻ തങ്ങൾക്ക്‌ തങ്ങളോട്തന്നെ സത്യസന്ധരാവാൻ സാധിക്കാത്തവരാണ്.അവനവനെക്കുറിച്ച്‌ സംസാരിക്കുമ്പോൾ നിറം കലർത്താതിരിക്കാൻ അവർക്ക്‌ സാധിക്കില്ല അത്തരം മനുഷ്യരെയാണ് ഈ തിരക്കഥയിൽ ചിത്രീകരിച്ചിരിച്ചിട്ടുള്ളത്‌. വാസ്തവത്തിൽ അവരിലുള്ള നന്മയേക്കാൾ കൂടുതൽ ഉണ്ടെന്ന് സ്വയം ധരിപ്പിക്കാൻ നുണയെ ആശ്രയിക്കാതിരിക്കാൻ സാധിക്കാത്ത മനുഷ്യർ. അസത്യാത്മകമായ ഈ ആത്മ പ്രശംസപ്രവണത മരണത്തിനുമപ്പുറം പോലും കടന്നുചെല്ലുന്നതാണ്-പരേതനായ കഥാപാത്രം പരകായത്തിലൂടെ സംസാരിക്കുമ്പോളും സഹജസ്വഭാവം കൈവെടിയുന്നില്ല.ജനനം മുതൽ മനുഷ്യർ കോണ്ടു നടക്കുന്ന പാപമാണ് അഹന്ത;കൈവെടിയുവാൻ ഏറ്റവും പ്രയാസമുള്ളതാണത്‌.അഹന്തയാൽ ചുരുൾ നിവർക്കപ്പെടുകയും പ്രദർശ്ശിപ്പിക്കപ്പെടുന്നതുമായ ഒരു വിചിത്രമായ ചിത്രച്ചുരുൾപോലെയാണ`ഈ സിനിമ.നിങ്ങൾക്ക്‌ ഈ തിരക്കഥ മനസ്സിലാക്കാൻ സാധിക്കുന്നതേയില്ല എന്ന് നിങ്ങൾപറയുന്നു.കാരണം മനുഷ്യഹൃദയം എന്തെന്ന് മനസ്സിലാക്കുവാൻ സാധ്യമല്ല എന്നതാണ്.മനുഷ്യമന:ശാസ്ത്രത്തിന്റെ മനസ്സിലാക്കാനാവാത്ത സ്വഭാവത്തിൽ ശ്രദ്ധിച്ച്‌ തിരക്കഥ ഒരിക്കൽ കൂടി നിങ്ങൾ വായിക്കുകയാണെങ്കിൽ എനിക്ക്‌ തോനുന്നു.നിങ്ങൾക്കിത്‌ ഗ്രഹിക്കാനാകും.മുന്നിൽ രണ്ട്‌ സംവിധായകർ എന്റെ വാക്കുകൾകേട്ട്‌ തലയാട്ടുകയും തിരക്കഥ വീണ്ടും വായിക്കാൻ ശ്രമിക്കാമെന്ന് പറയുകയും ചെയ്തു. മൂന്നാമൻ ,അയാളാണ` പ്രധാനി,അംഗീകരിക്കാൻ വിസമ്മതിച്ചു രോഷം നിറഞ്ഞ മുഖഭാവത്തോടെ അയാളിറങ്ങി പ്പോയി.പിന്നീട്‌ അയാളുമായി ഒത്തുപോകാൻ എനിക്കു സാധിച്ചില്ല.ഒടുവിൽ അയാളുടെ രാജി ഞാൻ ആവശ്യപ്പെട്ടു എന്നതിൽ എനിക്ക്‌ ഖേദ മുണ്ട്‌.എങ്കിലും പ്രവർത്തനം പുരോഗമിച്ചു .
ചിത്രീകരണത്തിന് മുൻപുള്ള പരിശീലനത്തിനിടയിൽ ക്യോ മച്ചികോവിന്റെ സമർപ്പണ മനോഭാവത്തിനു മുന്നിൽ ഞാൻ ശബ്ദിക്കാൻ കഴിയാത്ത വനായിത്തീർന്നു. ഞാൻ എവിടെയാണോ അവിടെ ഞാൻ ഉറങ്ങുന്നത്‌ വരെയും പ്രഭാതത്തിലും തിരക്കഥയുമായി അയാൾ വന്നു."എന്താണ` ചെയ്യേണ്ടത്‌,പഠിപ്പിച്ച്‌ തരൂ" അവൾ അഭ്യർത്ഥിച്ചുസാൻസോകു യാകി അഥവാ മലങ്കള്ളന്റെ അമളി എന്ന പേരുള്ള ഒരു വിഭവം അവർ കണ്ടെത്തുകയും നിരന്തരം ഭക്ഷിക്കുകയും ചെയ്തു. എണ്ണയിൽ വാട്ടിയെടുത്ത പോത്തിറച്ചിക്കഷണങ്ങൾ കറിപ്പൊടി ചാലിച്ച ഉരുകിയ വെണ്ണയിൽ മുക്കിയെടുത്തതാണ്. ഈ വിഭവം ഒരു കയ്യിൽ ഭക്ഷണം കഴിക്കുവാനുള്ള കോലുകളും മറുകയ്യിൽ ഉള്ളിയുമായാണ് അവർ ഭക്ഷിക്കാൻ ഇരിക്കുക .ഇടക്കിടെ ഉള്ളിയുടെ മുകളിൽ ഇറച്ചിക്കഷണങ്ങൾ വെക്കുകയും കടിക്കുകയും ചെയ്യും .യഥാർത്ഥത്തിൽ പ്രാകൃതമായിത്തന്നെ.
നാരയിലെ കന്യാവനങ്ങൾ ചിത്രീകരണം തുടങ്ങി.മലയട്ടകൾ നിറഞ്ഞ കാടാണ്. മരങ്ങളിൽ നിന്നും കൂട്ടമായി പൊഴിഞ്ഞ അവ കാലുകളിൽ അരിച്ചു കയറുകയും ചോര ഊറ്റുകയും ചെയ്തു. ചോരകുടിച്ചു വീർത്ത അട്ടകളെ ശരീരത്തിൽനിന്നും പറിച്ചുമാറ്റിയാൽ മുറിവായിൽ നിന്നുള്ള ചോരയൊലിപ്പ്‌ നിൽക്കുമായിരുന്നില്ല.ഇതിന്ന് ഞങ്ങൾ കണ്ടെത്തിയ പരിഹാരം സത്രത്തിന്റെ പ്രവേശനദ്വാരത്തിൽ ഒരു വലിയപാത്രം നിറയെ ഉപ്പ്‌ കരുതുക്‌ എന്നതാണ`. രാവിലെ ചിത്രീകരണ സ്ഥലത്തേക്ക്‌ പുറപ്പെടുമ്പോൾ കഴുത്തും കൈകളും സോക്സും ഉപ്പ്കൊണ്ട്പോതിയും.അട്ടകൾ ഒച്ചിനെപ്പോലെ വഴിമാറും.
നാരയിലെ കന്യാവനങ്ങൾ പെരുമ്പാമ്പുകളെ കനത്ത പാഴ്‌വള്ളികളും ജാപ്പാനീസ്‌ സൈപ്രസുകളും നിറഞ്ഞതായിരുന്നു.ആൾപ്പെരുമാറ്റമില്ലാത്ത ഗുഹയിലേത്പോലുള്ള ഗന്ധവും,ചെങ്കുത്തായ മലകൾക്കിടയിലെ കാറ്റുമായിരുന്നു.വനത്തിൽ ചിത്രീകരണത്തിനുള്ള സ്ഥലം കണ്ടെത്തുവാനും ഉല്ലാസത്തിനുമായി ഞാൻ ദിവസവും വനത്തിലൂടെ സഞ്ചരിച്ചു.ഒരു ദിവസം പൊടുന്നനെ എന്റെമുൻപിൽ ഒരുനിഴൽ കണ്ടു ഞാൻ അമ്പരന്നു.നാരയിലെ വനോദ്യാനത്തിൽ നിന്നും രക്ഷപ്പെട്ടു വനത്തിലേക്ക്‌ തിരിച്ചു പോകുന്ന ഒരു മാനായിരുന്നു;അത്‌.എന്റെ തലയ്ക്ക്‌ മുകളിൽ കുരങ്ങന്മാരുടെ ഒരുവൻ സംഘം. വാകാകുസ കുന്നിന്റെ താഴ്‌വാരത്തായിരുന്നു ഞങ്ങൾ താമസിച്ചിരുന്ന സത്രം ഒരുദിവസം ഒരു കുരങ്ങൻ പടയുടെ നേതാവണെന്ന് തോന്നിക്കുന്ന ഒരു വലിയ കുരങ്ങൻ ഞങ്ങളുടെ സത്രത്തിന്റെ മേൽപുരയിൽ വന്നിരുന്നു.അക്രമാസക്തമായി ഞങ്ങളുടെ അത്താഴ പരിപാടി സൂഷ്മനിരീക്ഷണം നടത്തി.മറ്റൊരിക്കൽ നിറനിലാവിൽ വാകാസുക കുന്നിൻ ചെരുവിൽ വിന്ന്യസിക്കപ്പെട്ട ഒരു മാനിന്റെ ദൃശ്യം ഞങ്ങൾകണ്ടു.അത്താഴത്തിന്നു ശേഷം ഞങ്ങൾ കുന്നിന്നുമുകളിൽ വട്ടമിട്ടു നൃത്തം ചെയ്യുകയായിരുന്നു.ഞാൻ യുവാവായിരുന്നു:എന്റെ സഘാംഗങ്ങൾ യൗവ്വനോർജ്ജത്താൽ തിമിർക്കുന്നവരും. അങ്ങിനെ ഞങ്ങൾ ആവേശപൂർവ്വം പരിപാടികളുമായി മുന്നേറി.
നാരയിൽ നിന്ന്,ക്യോതോവിലെ കോയോജി അമ്പലത്തിക്ക്‌ ലൊക്കേഷൻ മാറ്റുമ്പോഴേക്കും ഗിയോൻ ഉത്സവത്തിന്റെ സമാപനമായിരുന്നു.പൊരിഞ്ഞവേനൽ സർവ്വൈശ്വര്യത്തോടെയും ആഗമിക്കുകയും സംഘാംഗങ്ങളിൽ ചിലർക്ക്‌ സൂര്യാഘാതമേറ്റുവെങ്കിലും ഞങ്ങൾ പ്രവർത്തനം മുടക്കിയില്ല .മധ്യാഹ്നതിൽപോലും ഒരു കവിൾവെള്ളം കുടിക്കാൻ വേണ്ടിപ്പോലും ഒരു ഇടവേളയില്ല .പണികഴിഞ്ഞ്‌ സത്രത്തിലേക്കുപോകുന്ന വഴിയിൽ ക്യോതോവിന്റെ പ്രാന്തത്തിലുള്ള ഷിജോകവാരാമിചി ജില്ലയിലെ ഒരു ബീർ ഹാളിൽ കയറി നാല` പൊന്തൻ മഗ്ഗ്‌ വീതം ഞങ്ങളിൽ ഒരോരുത്തരും വിഴുങ്ങി .പക്ഷെ ഭക്ഷണത്തോടൊപ്പം മദ്യം കഴിച്ചില്ല .ഭക്ഷണംകഴിഞ്ഞ്‌ സ്വകാര്യകാര്യങ്ങൾക്കായി സംഘം പിരിഞ്ഞു .രാത്രി പത്തുമണിയോടെ വീണ്ടും ഒത്തുചേരുകയും ആർത്തിയോടെ വിസ്കികഴിക്കുകയും ചെയ്യും .അടുത്തപ്രഭാതത്തിൽ ഉന്മേഷവാന്മാരായി തെളിഞ്ഞ മനസ്സോടെ വിയർപ്പൂറ്റുന്ന പണികളിൽ മുഴുകാൻ ഞങ്ങൾ സന്നദ്ധമാവുമായിരുന്നു .
ക്യോം യോജി അമ്പലത്തിന്റെ കാടുകളിൽ ചിത്രീകരണത്തിൻ ആവശ്യമായ വെളിച്ചമില്ലെന്ന് കണ്ടപ്പോഴൊക്കെ സംശയിക്കുക്യൊ കൂടിയാലോചിക്കുകയോ ചെയ്യാതെ ഞങ്ങൾ മരം വെട്ടുകയും വെളിച്ചത്തിന്ന് വഴി തുറന്നിടുകയോ ചെയ്തു .പുരോഹിതൻ ഭയപ്പാടോടു കൂടിയാണ് ഞങ്ങളെ നോക്കിയത്‌ .കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹംതന്നെ നേതൃത്വം ഏറ്റെടുക്കുകയും മരം മുറിച്ചുമാറ്റേണ്ട സ്ഥലങ്ങൾകാണിച്ചുതരികയും ചെയ്തു .ക്യോം യോജിയിലെ ചിത്രീകരണം അവസാനിച്ചപ്പോൾ ഞങ്ങളുടെ സ്നേഹാദരങ്ങൾ അറിയിക്കാനായി പുരോഹിതനെ ഞാൻ സന്ദർശ്ശിച്ചു .തികഞ്ഞഗൗരവത്തോടെ,ആത്മാർത്ഥതയോടെ അദ്ദേഹം സംസാരിച്ചു ."സത്യം പറയട്ടെ,ക്ഷേത്രത്തിന്റെ മരങ്ങൾ അവകാശബോധത്തോടെ നിങ്ങൾ മുറിക്കുന്നതിൽ ആദ്യം ഞങ്ങൾ വളരെ അസ്വസ്ഥരായിരുന്നു .നിങ്ങളുടെ ആത്മാർത്ഥതയും ആവേശവുംകൊണ്ട്‌ നിങ്ങൾ ഞങ്ങളെ കീഴടക്കി .പ്രേക്ഷകർക്ക്‌ നന്മ കാണിച്ചുകൊടുക്കുക- അതാണ് നിങ്ങളുടെ ഊർജ്ജത്തിന്റെ പ്രഭവം;നിങ്ങൾസ്വയം മറന്നിരിക്കുകയായിരുന്നു നിങ്ങളെയൊക്കെ കാണുന്നതുവരെ ചലച്ചിത്ര നിർമ്മാണം ഇത്തരം ഒരു മനോഭാവത്തിന്റെ മൂർത്തമാക്കലാണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല എനിക്ക്‌ വളരെ സന്തോഷമുണ്ട്‌".പുരോഹിതൻ സംസാരിച്ച്‌ അവസാനിച്ചപ്പോൾ ഒരു മടക്ക്‌ വിശറി എന്റെ മുമ്പിൽ വെച്ചു .ഞങ്ങളുടെ ചിത്രീകരണത്തിന്റെ ഓർമ്മയ്ക്ക്‌ അതിന്മേൽ മൂന്ന് മുദ്രകൾകൊണ്ട്‌ ഒരു ചൈനീസ്‌ കവിത എഴുതിവെച്ചിരുന്നു ."ഏവർക്കും നന്മവരട്ടെ".എനിക്ക്‌ സംസാരിക്കുവാൻ വാക്കുകളില്ലാതെയായി .
ക്യോം യോജിയിലെ ലൊക്കെഷനും റാഷോമോൺ കവാടവും ഉപയൊഗിക്കാൻ ഒരു സമാന്തര പരിപാടി ആസൂത്രണം ചെയ്തു വെയിലുള്ള ദിവസങ്ങളിൽ ഞങ്ങൾ ക്യോയോംജിയിൽ ചിത്രീകരണം നടത്തി;മേഘാവൃതമായ ദിവസങ്ങളിൽ റഷോമോൺ കവാടത്തിൽ മഴയുടെ ദൃശ്യങ്ങളും പകർത്തി .കവാടത്തിന്റെ വലുപ്പം കാരണം അതിന്ന് മുകളിൽ നിന്നും മഴ പെയ്യിക്കുവാൻ വളരെ പ്രയാസമായിരുന്നു .ഫയർ എഞ്ചിനുകൾ വാടകയ്ക്കെടുക്കുകയും സ്റ്റുഡിയോവിലെ അഗ്നിശമന പമ്പുകൾ അവയുടെ പൂർണ്ണമായ ശക്തിയിൽ ഉപയോഗിക്കുകയും ചെയ്തു .എങ്കിലും മേഘാവൃതമായ ആകാശത്തിന്ന് നേരെ ക്യമറ വിന്യസിച്ചപ്പോൾ,ആകാശത്തിന്റെ പശ്ചാത്തലത്തിൽ മഴ ദൃശ്യമായിരുന്നില്ല .അതിനാൽ വെള്ളത്തിൽ കറുത്തമഴിചേർത്ത്‌ ചീറ്റേണ്ടിവന്നു .65*ഫാരൻഹീറ്റിലും ചൂടുള്ള ദിവസങ്ങളിൽ കവാടത്തിലൂടെ കാറ്റ്‌ വീശിക്കൊണ്ടിരിക്കുകയും കനത്തമഴപെയ്യുകയും ചെയ്യുമ്പോൾ ചർമ്മം മരവിക്കുന്ന തണുപ്പായിരുന്നു ഉണ്ടായിരുന്നത്‌ .ക്യാമറക്കണ്ണിലൂടെ കമാനത്തിന്റെ ഭീമാകാരം വെളിവാകുമെന്ന് എനിക്ക്‌ ഉറപ്പ്‌ വരുത്തേണ്ടതുണ്ട്‌ .സൂര്യപ്രകാശം എങ്ങി നെ ഉപയോഗിക്കാം എന്നും തീരുമാനിക്കണം .വനത്തിന്റെ ഇരുളും വെളിച്ചവും ചിത്രത്തിന്റെ മർമ്മം എന്നനിലയിൽ ഉപയോഗിക്കാൻ തീരുമാനിച്ചതിനാൽ ഇക്കാര്യം വളരെ പ്രദാനമാണ`.സൂര്യനെ ചിത്രീകരിക്കുന്നതിലൂടെ ഈപ്രശ്നം പരിഹരിക്കാൻ ഞാൻ തീരുമാനിച്ചു .സൂര്യനുനേരെ ക്യാമറ തിരിക്കുക എന്നത്‌ ഇക്കാലത്ത്‌ അസാദാരണമല്ല പക്ഷെ,റാഷോമോൺ നിർമ്മിക്കുന്നകാലത്ത്‌ ഛായാഗ്രഹണകലയിലെ നിഷിധകർമ്മങ്ങളിൽ ഒന്നായാണ് അത്‌ കണക്കാക്കപ്പെട്ടിരുന്നത്‌ .സൂര്യരശ്മി നേരിട്ട്‌ ലെൻസിൽ പതിച്ച്‌ പ്രതിഫലിപ്പിച്ചാൽ ക്യാമറക്കകത്തെ ഫിലിം കത്തിപ്പോകും എന്നും വിശ്വസിച്ചിരുന്നു .എന്റെ ഛായാഗ്രാഹകൻ മിയാഗാവ കാസുവോ ധീരമായി വിലക്കുകൾ ലംഘിക്കുകയും ഉജ്ജ്വല ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു .വനത്തിനകത്തെ ഇരുളിലും വെളിച്ചത്തിലും പ്രേക്ഷകരെ നയിച്ച്‌ മനുഷ്യഹൃദയത്തിന്റെ ഗതിവിഭ്രമം കാണിക്കുന്ന,ചിത്രത്തിന്റെ ആദ്യഭാഗം ഛായാഗ്രഹണത്തിന്റെ ഉജ്ജ്വലസൃഷ്ടിയാണ` .വെനീസ്‌ അന്തർദ്ദേശീയ ചലച്ചിത്രോത്സവത്റ്റിൽ വനഹൃദയത്തിലേക്കുള്ള ക്യാമറയുടെ ആദ്യപ്രവേശം എന്ന് വാഴ്ത്തപ്പെട്ട ഇദൃശ്യം മിയാഗാവയുടെ മാസ്റ്റർ പീസ്‌ മാത്രമല്ല,ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ഛായാഗ്രഹണകലയിൽ ലോകോത്തരമായ രചനയാണ് .എങ്കിലും,എനിക്ക്‌ എന്താണ്സഭവിച്ചതെന്ന് ഞാൻ അറിഞ്ഞിരുന്നില്ല .മിയാഗാവയുടെ സൃഷ്ടിയിലുള്ള എന്റെ വിസ്മയം അദ്ദേഹത്തെ അറിയിക്കാൻ ഞാൻ മറന്നുവെന്നു തോന്നുന്നു .'ഗംഭീരം'എന്ന് ഞാൻ സ്വയം പറയുമ്പോൾ ഗംഭീരം എന്ന് അദ്ദേഹത്തോട്‌ ഞാൻ പറഞ്ഞു വെന്ന് സ്വയം കരുതിയിരിക്കാം .മിയാഗാവയുടെ പഴയ സുഹൃത്ത്‌ ഷിമുറാതകാഷി[റാഷോമോണിലെ മരംവെട്ടുകാരൻ].ഛായാഗ്രഹണം താങ്കൾക്ക്‌ തൃപ്തികരമായോ എന്നകാര്യത്തിൽ മിയാഗാവ ഉത്കണ്ഠാകുലനാണെന്ന് അറിയിക്കുന്നത്വരെ ഇക്കാര്യത്തെക്കുറിച്ചു ഞാൻ ബോധവാനായിരുന്നില്ല .എന്റെ അബദ്ധത്തെക്കുറിച്ച്‌ തിരിച്ചറിവുണ്ടായപ്പോൾ ഞാൻ ബദ്ധപ്പെട്ട്‌,ആഹ്ലാദപൂർവ്വം,പ്രഖ്യാപിച്ചു"നൂറ`ശതമാനം,ക്യാമറക്ക്‌ നൂറ് മാർക്ക്‌,നൂറിലതികം".
റാഷോമോണിനെക്കുറിച്ചുള്ള എന്റെ അനുസ്മരണങ്ങൾക്ക്‌ അവസാനമില്ല .അതേക്കുറിച്ച്‌ എഴുതാൻ തുടങ്ങിയാൽ ഞാൻ അവസാനിപ്പിക്കില്ല . അതിനാൽ മനസ്സിൽ മായ്ക്കാനാവാതെ കിടക്കുന്ന ഒരു സംഭവത്തെക്കുറിച്ചു പറഞ്ഞ്‌ ഞാൻ ഇത്‌ അവസാനിപ്പിക്കാം .സംഗീതത്തെക്കുറിച്ചാണത്‌ ....ഞാൻ തിരക്കഥ എഴുതിക്കൊണ്ടിരിക്കുമ്പോൾ ,സ്ത്രീയുടെ കഥാഭാഗമെത്തിയപ്പോൾ ബൊലോരൊവിന്റെ താളം എന്റെ മനസ്സിൽ വാർന്നുവീണു.ബൊലേരൊ മാതൃകയിലുള്ള സംഗീതം ചിട്ടപ്പെടുത്തുവാൻ ഹയാസാകയോട്‌ ഞാൻ ആവശ്യപ്പെട്ടു.ആ ദൃശ്യത്തിന്റെ ഡബിംഗിന്റെ സന്ദർഭത്തിൽ ഹയാസാക എന്റെ അടുത്ത്‌ വന്നിരുന്നു പറഞ്ഞു"സംഗീതവും ചേർത്ത്‌ നമുക്കിത്‌ നോക്കാം'അയാളുടെ മുഖത്ത്‌ അനായാസതയും പ്രതീക്ഷയും എനിക്ക്‌ കാണാമായിരുന്നു.എന്റെ അസ്വസ്ഥതയും ഉത്കണ്ഠയും വേദനാജനകമായ ഒരു അനുഭവമായി നെഞ്ചിൽ രൂപപ്പെട്ടു.തിരശ്ശീലയിൽ ആദ്യ ദൃശ്യം മുതൽ തെളിയുകയും ബൊലേറോ സംഗീതം മൃദുവായി താളബന്ധമായി പുരോഗമിക്കുകയും ചെയ്തു.രാഗം പുരോഗമിക്കുന്നതൊടൊപ്പം സഗീതവും ഉയർന്നുവെങ്കിലും ദൃശ്യവും സംഗീതവും തമ്മിൽ പൊരുത്തമില്ലാതിരിക്കുകയും അന്യോന്യം എതിരാവുന്നതായും തോന്നി.'തുലഞ്ഞു' ഞാൻ കരുതി.ദൃശ്യത്തിന്റെയും സഗീതത്തിന്റെയും പെരുക്കം എന്റെ മനസ്സിലെ കണക്കു കൂട്ടലുകളെ തെറ്റിചിരിക്കുന്നു.വിയർത്തുമരവിക്കാൻ അതു മതിയായിരുന്നു.ഞങ്ങൾ ഡ്ബിംഗ്‌ തുടർന്നു.ബൊലേരൊ സഗീതം പാരമ്യത്തിലെത്തി പൊടുന്നനെ ചിത്രവും സംഗീതവും പരിപൂർണ്ണമായലയത്തിൽ ഒന്നുചേർന്നു.ഏകാകിതയും,ഭീതിയും ഒത്തുചേർന്ന ഭാവാന്തരീഷമാണ് സൃഷ്ടിക്കപ്പെട്ടത്‌.സുഷുമ`നയുടെ കീഴറ്റംവരെ വ്യാപിച്ച ശൈത്യത്തിന്റെ മരവിപ്പ്‌ എനിക്കനുഭവപ്പെട്ടു. എന്തു ചെയ്യണമെന്നറിയാതെ,ഞാൻ ഹയാസാകയെ നോക്കി. വിളറിയ മുഖം ഭീതിയുടെനടുക്കം വെളിപ്പെടുത്തുന്നുണ്ടായിരുന്നു.അവിടം മുതൽ ദൃശ്യവും സംഗീതവും എന്റെ മനസ്സിലെ കണക്ക്കൂട്ടലുകളെ തെറ്റിച്ചുകോണ്ട്‌ അവിശ്വസനീയ വേഗതയിൽ കുതിക്കുകയായിരുന്നു.സമഗ്രവും വിചിത്രവുമായ അനുഭവമായിരുന്നു,അത്‌......[മൊഴിമാറ്റം;-ഷർമ്മിളാ മഹേഷ്‌]