2009, ഫെബ്രുവരി 26, വ്യാഴാഴ്‌ച

ചലച്ചിത്ര വർണ്ണസംഗീതം:-ഐസൻസ്റ്റീൻ

ചലച്ചിത്രത്തിലെ വർണ്ണ പ്രയോഗത്തിന്റെ പ്രാഥമിക വ്യവസ്ഥ ചിത്രത്തിൽ വർണ്ണമൊരു നാടകീയ ഘടകമായിരിക്കണമെന്നാണ് .
ഇക്കാര്യത്തിൽ വർണ്ണം സംഗീതം പോലെയാണ്.അനിവാര്യമെങ്കിൽ സംഗീതം ചലച്ചിത്രത്തിൽ നന്ന് .അത്പോലെ വർണ്ണവും ,ആത്മപ്രകാശത്തിന് ഇവ[മറ്റുഘടകങ്ങളൊന്നുമല്ല,ഇവമാത്രം]യാണ് ഏറ്റവും അനുയോജ്യമെന്നഘട്ടത്തിലാണ് .
ചലച്ചിത്രത്തിൽ വർണ്ണത്തിന്റെയും സംഗീതത്തിന്റെയും സാംഗത്യം,ചിത്രത്തിന്റെ ക്രിയാംശത്തെ ഇതൊരു ആത്മഗതമാകാം;
ഒരാശ്ചര്യമാകാം;
വിരാമമാകാം;
ബിർണ്ണാം വനങ്ങളുടേത്‌ പോലെയുള്ള സംഘചലനമാകാം;
അവ്യക്തമായ ഒരാഗ്യമാവാം.ചലച്ചിത്ര ക്രിയാംശവികാസത്തിൽ ഒരു പ്രത്യേക നിമിഷത്തിൽ ആത്മപ്രകാശനോപാധികളുടെ ഓർക്കസ്ട്രയിൽ സംഗീതമോ വർണ്ണമോ നേതൃത്വസ്ഥാനം ഏറ്റെടുക്കുന്നു.ആ ഒരു നിമിഷത്തേക്ക്മാത്രം.
നിശ്ശബ്ദത.ഒരു വാക്ക്‌ .ഒരു നിന്നോക്തി.
സംഘചലനം.
കൈകൊണ്ട്‌ ചെറിയൊരംഗ്യം.
ഒരു രഘുരാഗം.
രംഗത്ത്‌ ഒഴുകി വ്യാപിക്കുന്ന വർണ്ണം.
ഓരോന്നും സ്വസ്ഥാനത്ത്‌ നാടകീയതയുടെ അനന്യ മുഹൂർത്തത്തിന്റെ വാഹനം.പൊതു ആശയത്തിന്റെ ഒരു പ്രത്യേക നിമിഷത്തിലെ ഏറ്റവും പരിപൂർണ്ണമായ ആത്മപ്രകാശനോപാധി.
ആത്മപകാശനത്തിന്റെ ഈ ഓരോ നിമിഷത്തിലും ഓരോ ഉപാധിയും അതാതിന്റെ അതിർത്തിക്കകത്ത്‌ ഒതുങ്ങി നിൽക്കണം.
അടുത്ത നീഷത്തിൽ താൻ നായകസ്ഥാനത്തേക്ക്‌ വിടർന്ന് വളരാൻ പോവുകയാണെന്നറിഞ്ഞ്കൊണ്ട്‌ തന്നെ തൽക്കാലം അതൊളിച്ചിരിക്കണം.
മറ്റുപാധികൾക്ക്‌ കീഴടങ്ങണം .
കഴിയുന്നത്ര അവ്യക്തമായിരിക്കണം.
കുതിച്ചുചാട്ടത്തിന് മുൻപുള്ള പിന്മാറ്റം മാത്രമാണിത്‌.
മന:പൂർവ്വംസൃഷ്ടിക്കുന്ന ഈ അവ്യക്തത ഈ ഘടകത്തിന്റെ രംഗപ്രവേശത്തെ കൂടുതൽ തീഷ്ണമാക്കുന്നു.
നാട്യശാത്രാംശമായി നാം വർണ്ണത്തെ കാണുന്നു.വർണ്ണ പ്രയോഗം സഗീതപ്രയോഗത്തിന്ന് തുല്യമാകുന്നു.വർണ്ണചിത്രത്തിൽ വർണ്ണത്തിന്റെ സാന്നിധ്യംസ്ഥിരമാണെന്ന് സഗീതം അനിവാര്യ നിമിഷത്തിൽ മാത്രം പ്രയോഗിക്കപ്പെടുന്ന ഒന്നാണെന്നുമുള്ള വാദം നമ്മുടെ നിലപാടിനെ ബാധിക്കുന്നില്ല.
ഒരു നിമിഷത്തിലൊരു എക്കോഡിയൻ വായനക്കാരനെ കാണുകയും അടുത്ത നിമിഷത്തിൽ ഒരു ഗാനം കേൾക്കുകയും ബാക്കിയെല്ലാം സംഭാഷണം മാത്രമായിരിക്കുകയും ചെയ്യുന്ന ഒരു ചിത്രത്തെ നാം സംഗീത ചിത്രമെന്ന് വിളിക്കുന്നില്ല.
സംഗീതത്തിന്റെ അഭാവം ഒരു വിരാമമായി മാറുന്ന അവസ്ഥയിലേക്ക്‌ ഉയരുമ്പോഴാണൊരു ചിത്രം സംഗീതചിത്രമായി മാറുന്നത്‌.[ഇതൊരു റീലു മുഴുവനാകാം;പക്ഷെ ശബ്ദരേഖയിലെ നിശ്ശബ്ദതയിലെ താളാത്മകമായി കണക്കാക്കിയെടുക്കുന്ന മാത്രകളോളം കണിശമായിരിക്കണമിത്‌] അങ്ങിനെ വരുമ്പോൾ സംഗീതാവിരാമത മുറുകുകയല്ല ചെയ്യുന്നത്‌;സംഗീത അഭാവം ഒരു സഗീതാത്മകത സംഭാഷണം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്‌.
പ്രകൃതി ദൃശ്യഘടകങ്ങളുടെ സുഘടിതമായ അനുക്രമം,കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന വികാരങ്ങളുടെ മിടിപ്പുള്ള കോശസമൂഹം,ഉപക്ഥയ്ക്കും ഉപകഥാ സീക്വൻസിനുമകത്തൊരു മൊണ്ടാഷ്‌ താളം ഇതെല്ലാം വർണ്ണത്തിനും ബാധകമത്രെ. ക്രിയാംശത്തിന്റെ സർഗ്ഗപ്രാകാശനത്തിന്ന് വർണ്ണഘടകം അനിവാര്യമല്ലാത്ത ഒരവസ്ഥയിൽ കടും നീലയോ സ്വർണ്ണനിറമോ സ്വകാര്യവാക്കുകളിൽ നിന്നും നമ്മുടെ ശ്രദ്ധയെ തെറ്റിക്കുന്നില്ല. മരിക്കുന്ന നായികയുടെ വിളറിയ മുഖത്ത്നിന്ന്,വിറയാർന്ന ചുണ്ടുകളിൽ നിന്ന് കൊഴിഞ്ഞ്‌ വീഴുന്ന വാക്കുകൾ നാം ശ്രദ്ധിക്കുമ്പോൾ,അവളുടെ വസ്ത്രം സ്ക്രീനിൽ തിളങ്ങുന്ന പച്ചപ്രളയം സൃഷ്ടിക്കുന്നില്ല എങ്കിൽ വർണ്ണം സ്വന്തം ആധിപത്യത്തെ സ്വയം മറച്ചുവെക്കുന്നു.
ക്ലോസപ്പിന്റെ താൽപര്യസംരക്ഷണത്തിനുള്ള ഫ്രെയിമായി വർണ്ണം മാറുകയും ലോങ്ങ്‌ ഷോട്ടിൽ നമ്മുടെ ശ്രദ്ധ തെറ്റിച്ചേക്കാവുന്ന അനാവശ്യഘടകങ്ങളെയപ്പാടെ ഒഴിവാക്കുകയും ചെയ്യുന്നു.ഇത്‌ വർണ്ണത്തെ നിർവ്വീര്യമാക്കലല്ല ഒരു വർണ്ണവിരാമമാണ്. അഭിനയം കൊണ്ടോ സംഘചരണങ്ങളാലൊ ഒരു പ്രത്യേക ആശയ ഘടകത്തിന്റെ വലിയൊരു ഇമേജ്കൊണ്ടോ ,കാണിയിൽ വികാരം ഉണർത്താൻ കഴിയാത്ത ഒരു നിമിഷത്തിൽ,വെള്ളപ്പത കരവെച്ച കറുപ്പും ഇൻഡിഗോവും കലർന്ന നീലയുടെ തിരകളോ; ഇരുണ്ട കറുത്തനിറത്തിലുള്ള പുകയോടെ പുകക്കകത്തുനിന്നും കുതിച്ചൊഴുകുന്ന അഗ്നിച്ചുവപ്പിന്റെ ലാവയോ ആത്മപ്രകാശനോപാധികുമ്പോൾ വർണ്ണഘടകങ്ങളുടെ സുസംഘടിത സക്തിയാണ് പ്രകടമാകുന്നത്‌. വർണ്ണത്തിന്റെ അനിവാര്യതയാണിവിടെവ്യക്തമാവുന്നത്‌.
ചലച്ചിത്രത്തിന്റെ അത്മപ്രകാശനോപാധികളുടെ നാട്യശാസ്ത്രഘടകങ്ങളിൽ സ്വതന്ത്രമായ ഒന്നായി വർണ്ണ രേഖയും പ്രമേയ വളർച്ചയിൽ സ്വന്തം വഴി കണ്ടെത്തുന്നതെന്നും വ്യക്തമായി.ഇതെങ്ങിനെ സാധിക്കുന്നു. ഇതിനെന്തുവേണം?,നിറമുള്ള ഇമേജും നിറമുള്ള വസ്തുക്കളുടെ വെറും ഛായയും തമ്മിലുള്ള അന്തരമെന്ത്‌?,
ചിത്രത്തിന്റെ ആകമാനമായ അർത്ഥമുള്ള സുവർണ്ണ നാട്യരേഖയായി വർണ്ണം എങ്ങിനെ മാറുന്നുവർണ്ണത്തിന്റെ നാട്യധർമ്മത്തിന്ന് രണ്ട്‌ വശമുണ്ട്‌. സുനിശ്ചിതമായ ഒരു നാട്യഘടനയ്കകത്ത്‌ വർണ്ണഘടകത്തെ ഒതുക്കി നിർത്തൽ[വർണ്ണമടക്കമുള്ള എല്ലാഘടകങ്ങളിലൂടെയും ചലച്ചിത്രത്തിന്റെ രൂപഘടനയും നിർണ്ണയിക്കുന്നത്‌ ഈ നാട്യഘടനയാണ`.]വർണ്ണത്തിനകത്തുള്ള സജീവാംശത്തിന്റെ നാടകീയാവതരണത്തിലൂടെ വർണ്ണത്തെക്കുറിച്ചൊരു വിശാലധാരണ സ്വരൂപിക്കൽ [പ്രകൃതി ഒരു പ്രത്യേക വർണ്ണത്തിനുള്ള അനുശ്ചിത സുസ്ഥിരതക്ക്‌ പകരം ആ വർണ്ണത്തെ ഉപയോഗിക്കുന്നവന്റെ ബോധപൂർവ്വമായ ഇച്ഛാശക്തിയുടെ ഭാവപ്രകടനമായി അത്‌ മാറുന്നു.]വർണ്ണാഭിവജ്ഞനത്തിന്റെ വികാസപ്രക്രിയക്കും പ്രകൃതിയിൽ വർണ്ണത്തിന്റെ പദവിക്കും തമ്മിൽ അന്തരമുണ്ട്‌ .
നിലനിൽക്കുന്നതിൽ നിന്ന് നിലനിൽക്കാത്ത ഒന്ന് സൃഷ്ടിക്കുന്നതിന്റെ ഇഛാശക്തിക്കനുശ്രതമായല്ല അത്‌ പ്രകൃതിയിലോ പ്രതിഭാസത്തിലോ നിലകൊള്ളുന്നത്‌.
വർണ്ണത്തെ ഈ ഒരു ഇലപാടിൽ നിന്ന്സമീപിക്കുമ്പോൾ വർണ്ണത്തിന്റെ ക്രിയാത്മകതയെ ജയിക്കുന്നതിന്റെ പ്രശ്നങ്ങൾക്ക്‌ മുമ്പ്‌ മൊണ്ടാഷിനെ ജയിക്കാൻ ശ്രമിക്കുമ്പോൾ ഉയർന്ന പ്രശ്നങ്ങൾക്ക്‌ സമാനമാണെന്ന് വരുന്നു.
ആംഗിൾഫോട്ടോഗ്രാഫിയിൽനിന്നും മോണ്ടാഷ്‌ ഫോട്ടോഗ്രാഫിയില്ലേക്ക്‌ വരുമ്പോൾ സംഭവത്തിന്റെയും പ്രതിഭാസത്തിന്റെയും അനിശ്ചിതാവസ്ഥയേയും നിഷ്പക്ഷതയേയും തകർക്കുകയാണ് ചെയ്യുന്നത്‌. പിന്നീട്‌ അവ കൂട്ടിച്ചേർക്കപ്പെടുന്നതോ ഈ സംഭവത്തിനോടോ പ്രതിഭാസത്തിനോടോ ഉള്ള എന്റെ പ്രത്യായശാസ്ത്രപരമായ നിലപാടിനനുസൃതമായാണ്. വർണ്ണത്തിന്റെ കാര്യത്തിൽ ഒരു വസ്തുവിന്റെ വർണ്ണത്തെയും അതിന്റെ 'വർണ്ണശബ്ദ'ത്തെയും തമ്മിൽ വേർത്തിരിക്കാനാവണം. ബൂട്ട്സിന്റെ'ക്രാ'ശബ്ദത്തെ ബൂട്ട്സിൽ നിന്നും വേർത്തിരിക്കുമ്പോഴാണ`ആത്മപ്രകാശനോപാധിയായി ഉയരുന്നത്‌. അതുപോലെ ഓറഞ്ച്‌ നിറത്തെ ഓറഞ്ചിൽ നിന്നും വേർത്തിരിക്കണം.പുൽത്തകിടിയിൽ കിടക്കുന്ന മൂന്ന് ഓറഞ്ചുകളെ പുല്ലിൽ കിടക്കുന്ന ഓറഞ്ചുകളായും പച്ച പശ്ചാത്തലത്തിലെ മൂന്ന് ഓറഞ്ച്‌ വർണ്ണശകലങ്ങളായും വേർത്തിരിച്ച്‌ കാണാനാകാതെ നമുക്ക്‌ കളർ കോമ്പിനേഷനേക്കുറിച്ച്‌ ചിന്തിച്ച്‌ തുടങ്ങാനേ ആവില്ല. ഇത്‌ വേർ തിരിച്ച്‌ കാണാൻ കഴിവില്ലെങ്കിൽ ഈ ഓറഞ്ചുകളും പച്ചകലർന്ന നീല വെള്ളപ്പരപ്പിലൊഴുകി നീങ്ങുന്ന ഓറഞ്ച്‌ നിറമുള്ള രണ്ട്‌ പൊങ്ങികളും തമ്മിലുള്ള വർണ്ണഘടനാ ബന്ധം വ്യക്തമായി മനസ്സിലാവില്ല.
ചലങ്ങ്ങ്ങളിലൂടേയുള്ള വണ്ണാരോഹണക്രമം നമുക്ക്‌ പിടികിട്ടില്ല ശൂദ്ധ ഓറഞ്ചിൽ നിന്ന് ചുവപ്പ്‌ കലർന്ന ഓറഞ്ചിലേക്ക്‌,പുൽ പച്ചയിലേക്ക്‌ ,വെള്ളത്തിന്റെ നീലാഭ കലർന്ന പച്ചയിൽ നിന്ന് നീലാകാശത്തിനെതിരെ ചോപ്പൻ ചെടികണക്കെ ഉയർന്ന് നിൽക്കുന്ന പൊങ്ങികളുടെ ചുവപ്പൻ ഓറഞ്ച്‌ ശകലങ്ങളിലേക്കും നീലാകാശത്തിലെ പച്ചപ്പിന്റെ നിഴലിലൂടെ അവ്യക്തമായ നീല നിഴലുകളിലേക്ക്‌.

പൊങ്ങിയിലെ ഓറഞ്ച്‌ വെറുതെ ഒരു ചോപ്പൻ ചെടിയായി തല ഉയർത്തുന്നില്ല.

വെള്ളത്തിലൊഴുക്കി വിട്ട പുല്ലിൽ നിന്ന് ആകാശ മുണ്ടാവുന്നില്ല.
ചോപ്പ്‌ കലർന്ന ഓറഞ്ച്‌ നിറത്തിലൂടെ ഒരു ചലനമാണ് മൂന്ന് ഓറഞ്ചുകളെയും രണ്ട്‌ പൊങ്ങികളെയും ചോപ്പൻ ചെടികളെയും ഒന്നിച്ച്‌ യോജിപ്പിക്കുന്നത്‌.
ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ഫിലിമിൽ ഗ്രേ ഫോട്ടോഗ്രാഫിയുടെ 'ടോണൽ ശബ്ദ'ങ്ങളുപയോഗിച്ച്‌ ഇത്തരം ഒരു ജൈവക്യം സൃഷ്ടിക്കാൻ നാം മുമ്പ്‌ ശ്രമിച്ചിരുന്നപ്പോഴും സംഭവിച്ചിരുന്നത്‌ ഇതു തന്നെ.
ഒരു സ്ത്രീയുടെ പുതപ്പിന്റെ ചിത്ര മാതൃകകളിൽ നിന്നും വൃക്ഷക്കൊമ്പുകളുടെ നിഴലുകളിൽ നിന്നും അകലെ ആകാശത്ത്‌ ഓടിനീങ്ങുന്ന മേഘങ്ങളിൽ നിന്നും ഒരു ദൃശ്യസമഗ്രതയുടെ ജൈവ ഐക്യം.
വർണ്ണത്തിന്റെ ചലനം ,വർണ്ണങ്ങളുടെ മുന്നോട്ടായൽ മാത്രമല്ലാതാകുമ്പോൾ അവ വൈകാരികതയുടെ നിഴൽ ഭാഗങ്ങളായി മാറുന്നു.സംഗീതത്തിന്റെ അതേ വൈകാരിക ധർമ്മം വർണ്ണചലനമേറ്റെടുക്കുന്നു.
ചുവപ്പ്‌ പ്രമേയപരമായ രക്തവർണ്ണമാകുന്നു.
നീലയിൽ വേർ തിരിക്കപ്പെട്ട സൂര്യപ്രകാശത്തിന്റെ മഞ്ഞ ജീവിതത്തിന്റെയും ആനന്ദത്തിന്റെയും ഗാനങ്ങൾ ആലപിക്കാൻ തുടങ്ങുന്നു.
പ്രതീകാത്മക വർണ്ണങ്ങളാൽ പ്രകടിപ്പിക്കപ്പെടുന്ന പ്രമേയം ഒരാന്തരിക നാടകത്തിന്റെ ചുരുൾനിവർത്തുന്നു.അത്‌ സ്വന്തം മാതൃക സൃഷ്ടിക്കുകയും ക്രിയാംശത്തിന്റെ ഭാഗമായി ഇടപെടുകയും ചെയ്യുന്നു.
അഭിനയം കൊണ്ട്‌ സാധിക്കുന്ന ഭാവപ്രകടനത്തെ ഇപ്പോൾ വർണ്ണം കൂടൂതൽ തീഷ്ണമാക്കുന്നു.
പണ്ട്‌ സംഗീതത്തിന്ന് മാത്രം സമ്പൂർണ്ണമായി സാധിച്ചിരുന്ന ഒരു ദർമ്മം അങ്ങിനെ വർണ്ണത്തിന്ന് സാധ്യമാകുന്നു...
[ലേവ്‌ കളഷേവിന്നെഴുതിയ നീണ്ടതും അപൂർണ്ണവുമായ ഒരു കത്തിന്റെ സംക്ഷേപം].

2 അഭിപ്രായങ്ങൾ:

നതാഷ പറഞ്ഞു...

ഞാന്‍ ഇവിടെ എത്താന്‍ വൈകിപ്പോയി.... പ്രയോജനപ്രദമായ ബ്ലോഗ്... നന്ദി.

Melethil പറഞ്ഞു...

ദയവായി, ഫോണ്ട് സൈസ് , അല്യ്ന്‍മെന്റ് ഒക്കെ ഒന്ന് മാറുമോ, നല്ല സബ്ജക്ട് ആണ് പക്ഷെ വായിയ്ക്കാനാകുന്നില്ല