2008, ഡിസംബർ 13, ശനിയാഴ്‌ച

റാഷോമോണിനെക്കുറിച്ച്‌ :- അകിറാ കുറോസവ

അക്കാലത്ത്‌ എന്റെ മനസ്സിൽ ഒരു കവാടം വുലുതായി വലുതായി വരികയായിരുന്നു. പുരാതന തലസ്ഥാന നഗരമായ ക്യോതോവിൽ പതിനൊന്നാം നൂറ്റാണ്ടിലെ കഥ അവതരിപ്പിക്കുന്ന റഷോമോണിന് ലോക്കേഷൻ തിരയുകയായിരുന്നു ഞാൻ.ദയ്യ്‌ ഏയ്‌ സ്റ്റുഡിയൊ അധികാരികൾക്ക്‌ എന്റെ ഈ പദ്ധതി സന്തോഷ പ്രദമായിരുന്നില്ല.ഉള്ളടക്കം സങ്കീർണ്ണവും ടൈറ്റിൽ അനാകർഷവുമാ ണെന്ന് അവർ പറഞ്ഞു.ഷൂട്ടിംഗ്‌ തുടങ്ങുവാൻ അവർ വൈമനസ്യം പ്രകടിപ്പിച്ചു. അനുമതികാത്തിരിക്കുന്ന ഇടവേളയിൽ ക്യോതോവിലും,അൽപം അകലെയുള്ള അതിലും പഴയ തലസ്ഥാന നഗരമായ നാരയിലും ക്ലാസിക്കൽ വാസ്തുശിൽപത്തെക്കുറിച്ചു പഠിക്കാനായി അലഞ്ഞുതിരിഞ്ഞു കൊണ്ടിരിക്കെ റാഷോമോൺ കവാടം എന്റെ മനസ്സിൽ വലുതായിക്കൊണ്ടിരിക്കുകയായിരുന്നു.
തോജിക്ഷേത്രത്തിലെ പ്രവേശന ദ്വാരത്തോളം വലുപ്പമുണ്ടായിരിക്കണം കവാടത്തിന്ന് എന്നാണ് ഞാൻ ആദ്യം കരുതിയത്‌,പിന്നീട്‌ അത്‌ നാരയിലെ തെൻ ഗായിമോൺ കവാടത്തോളവും ഒടുവിൽ നിന്നാജിയിലെയും,തൊദായ്‌ യിലേയും ക്ഷേത്രങ്ങളുടെ രണ്ടുനില കവാടങ്ങളോളം വളർന്നു.ആ കാലഘട്ടത്തിലെ കവാടങ്ങൾ കാണാൻ സാധിച്ചു വെന്നതിനാൽ അൽപ രൂപത്തിന്റെ വിപുലീകരണം സംഭവിച്ചത്‌,രേഖകളിൽ നിന്നും,ശാസനകളിൽ നിന്നും നശിപ്പിക്കപ്പെട്ട റാഷോമോൺ കവാടത്തെക്കുറിച്ച്‌ ഞാൻ മനസ്സിലാക്കിയതിനാലാണ`.
റാഷോമോൺ എന്നതിനാൽ വാസ്ഥവത്തിൽ റാജമോൺ കവാടത്തേയാണ` അർത്ഥമാക്കുന്നത്‌ . കൻഡെനൊബിമിൽസുവിന്റെ നാടകത്തിൽ പേരു മാറ്റപ്പെട്ടു. റാജൊ എന്നാൽ കോട്ടയുടെ പുറംതളങ്ങളാണ് അതിനാൽ റാജൊമോൺ എന്നതിന്നർത്ഥം കോട്ടയുടെ പുറംതളത്തിലേക്കുള്ള കവാടം എന്നാണ`. ങ്യെങ്ക്യൊ എന്ന് മുൻ കാലങ്ങളിൽ അറിയപ്പെട്ടിരുന്നത്‌. പ്രാചീന തലസ്ഥാന നഗരമായ ക്യോതോ വിലെ കോട്ടയുടെ പുറം തളത്തിലേക്കുള്ള പ്രധാനകവാടമാണ് റാഷോമോണിലെ കവാടംതലസ്ഥാനനഗരിയിലേക്ക്‌ റാജോമോൺ കവാടത്തിലേക്ക്‌ കടക്കുന്ന ഒരാൾ വടക്കു ഭാഗത്തേക്കുള്ള മുഖ്യപാതയിലൂടെ സഞ്ചരിച്ചാൽ ഷുജാകുമോൻ കവാടത്തിലാണ` ചെന്നെത്തുക`.അതിന്ന് കിഴക്കും പടിഞ്ഞാറുമായി തോഭി,സായ്ജിക്ഷേത്രങ്ങളും കാണാം.ഇത്തരം നഗരസംവിധാനം പരിഗണിച്ചാൽ പുറത്തേക്കുള്ള മുഖ്യ കവാടം ഏറ്റവും വലുതാവാതിരിക്കാൻ സാധ്യമല്ല.വാസ്തവത്തിൽ അത്‌ അത്രത്തോളം വലുതായിരുന്നു വെന്ന് വ്യക്തമാക്കുന്ന തേളിവുകളുണ്ട്‌. പഴയ രാജോമോൺ കവാടത്തിന്റെ നീലനിറത്തിലുള്ള മേൽപ്പുര മേച്ചിൽ ഓടുകൾ ഇക്കാര്യം തെളിയിക്കുന്നു. എത്രത്തോളം ഗവേഷണം നടത്തിയാലും നശിച്ചു പോയ കവാടത്തിന്റെ യഥാർത്ഥ ഏലുകുകൾ കണ്ടെത്തുവാൻ സാധ്യമല്ല.യഥാർത്ഥ റാഷോമോൺ ഗേറ്റിൽ നിന്ന് വ്യത്യസ്തമായിരിക്കാം എന്നറിഞ്ഞു കൊണ്ട്തന്നെ,അകലെയുള്ള ക്ഷേത്രകവാടങ്ങളിൽ നിന്ന് കാണുന്നരീതിയിൽ കമാനം നിർമ്മിക്കാൻ ഞങ്ങൾ നിർബന്ധിതരായി.ഭീമാകാരമായ ഒന്നാണ` ഡെറ്റ എന്നനിലയിൽ ഞങ്ങൾ നിർമ്മിച്ചത്‌.മുഴുവൻ മേൽപുരയും ചേർന്നാൽ തൂണുകൾ ഒടിഞ്ഞു പോകുമായിരുന്നത്ര വിപുലമായ ഘടനയായിരുന്നു ,അത്‌ കലാപരമായ സാധൂകരണം നൽകി. തകർന്നതും അപൂർണ്ണവുമായ മേൽപ്പുര നിർമ്മിച്ച്‌ കമാനത്തിന്റെ വലുപ്പം ഞങ്ങൾ നിലനിർത്തി .ചരിത്ര പരമായ കൃത്യതയ്ക്ക്‌ രാജകൊട്ടാരവും ഷൂജാകുമോൺ കവാടവും ഞങ്ങളുടെ കവാടത്തിലൂടെ നോക്കിയാൽ ദൃശ്യ മാവേണ്ടതാണ` .പക്ഷെ ദയ്യ്‌ ഏയ്യിൽ ഇത്തരം വിശദാംശങ്ങൾക്ക്‌ ഒട്ടും പ്രാധാന്യമുണ്ടായിരുന്നില്ല.മാത്രമല്ല,ഉചിതമായ സ്ഥലം കണ്ടെത്താൻ സാധിച്ചാൽതന്നെ ബഡ്ജറ്റിന്റെ നിയന്ത്രണം കാരണം ഇതിലേറെയൊന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല.
കമാനത്തിലൂടെ കാണാൻ പാകത്തിൽ ഒരു പർവ്വതത്തിന്റെ കട്ടൗട്ട്‌ ഞങ്ങളുണ്ടാക്കി വെച്ചു .ഇങ്ങനെ ഞങ്ങൾ പണിതീർത്ത കമാനം സ്റ്റുഡിയോവിനുപുറത്തുള്ള സെറ്റുകളിൽ അസാധാരണമാം വലുപ്പം ഉള്ളതായിരുന്നു.
എന്റെ പ്രൊജക്റ്റ്‌ ദയ്യ്‌ ഏയ്‌ ൽ അവതരിപ്പിച്ചപ്പോൾ ഡെറ്റ്‌ എന്നനിലയിൽ എനിക്ക്‌ വേണ്ടത്‌ കമാനവും ബലാൽസംഗത്തിലും മരണത്തിലും ഉൾപ്പെട്ടവരും അവശേഷിച്ചവരും സാക്ഷികളും വിചാരണ ചെയ്യപ്പെടുന്ന സ്ഥലത്തെ മതിലും മാത്രമാണ`. എന്നാണ`ഞാൻ പറഞ്ഞത്‌. ബാക്കി എല്ലാം ലൊക്കോഷനിൽ ചിത്രീകരിക്കു മെന്ന` അവർക്ക്‌ വാക്ക്‌ നൽകി.ചിലവു കറഞ്ഞ സെറ്റിന്റെ കണക്കിൽ സംതൃപ്തരായി അവർ പ്രോജക്റ്റ്‌ ഏറ്റെടുത്തുകവാഗുച്ചി മൽസുതാരോ,പിന്നീട്‌ ഒരിക്കൽ ,അവരെ ഒരു കുന്തം വിഴുങ്ങിച്ചതായി പരാതിപ്പെട്ടു.ഒരു കമാനമേ നിർമ്മിക്കപ്പെടേണ്ടതായി ഉള്ളൂ എന്നത്‌ വാസ്തവം.പക്ഷെ പടുകൂറ്റൻ കമാനം നിർമ്മിക്കാനുള്ള കാശു കൊണ്ട്‌ നൂറിലേറെ സാധാരണ സെറ്റ്‌ അവർക്ക്‌ നിർമ്മിക്കാമായിരുന്നു.സത്യം പറഞ്ഞാൽ തുടക്കത്തിൽ അത്രവലിയ കമാനം ഞാൻ ഉദ്ദേശിച്ചിരുന്നില്ല.അനുമതിക്കായി കാത്തിരുന്ന സമയത്തെ ഗവേഷണത്തിനിടയിലാണ` കമാനത്തിന്റെ രൂപം എന്റെ മനസ്സിൽ അത്ഭുതാവഹമായ ആകാരത്തിൽ വളർന്നുവന്നത്‌.
ഷോചിക്ക്‌ സ്റ്റുഡിയോവിന് സ്കാൻ ഡൽ നിർമ്മിച്ചതിന്ന് ശേഷം ദയ്യ്‌ ഏയ്യ്‌ അവർക്ക്‌ വേണ്ടി ഒരു ചിത്രംകൂടി നിർമ്മിക്കാമോ എന്ന് അന്വേഷിചു.പുതിയചിത്രത്തെക്കുറിച്ച്‌ ആലോചിക്കുന്നതിന്നിടയിലാണ് യാബുനോ നാക[തോട്ടത്തിൽ] എന്ന അകുതാഗാവ റ്യൂനോസ്കേ യുടെ കഥയെ ആധാരമാക്കിയുള്ള തിരക്കഥയെക്കുറിച്ച്‌ ഓർത്തത്‌ .ഇതാമിമൻസാക്കു വിന്റെ കീഴിൽ പരിശീലനം കഴിക്കുന്ന ഹാഷിമോതോ ഷിനോബു വാണ് തിരക്കഥാകാരൻ.മികച്ച തിരക്കഥാരചനയാണെങ്കിലും ഒരു മുഴുനീള സിനിമക്ക്‌ ആവശ്യമായ ദൈർ ഘ്യം അതിനുണ്ടായിരുന്നില്ല.ഹാഷിമോതോ എന്നെ സന്ദർശ്ശിക്കുകയും മണിക്കൂറുകളോളം ഞങ്ങൾ സംസാരിക്കുകയും ചെയ്തു .പ്രതിഭാശാലിയായ എഴുത്തുകാരൻ എന്നനിലയിൽ ഞാൻ അയാളെ ഇഷ്ട പ്പെട്ടു പിന്നീട്‌ ഇക്കിറു[1952] ഷിമിനിൻ നൊ സമുറായ്‌[ഏഴ്‌ സമുറായികൾ1954] എന്നീ സിനിമകൾക്ക്‌ എന്നോടൊപ്പം തിരക്കഥയെഴുതി.അകൂതാഗാവ കഥയെ അവലംബിച്ച്‌ എഴുതിയ ഏൺ വെൺ എന്ന തിരക്കഥയെ ക്കുറിച്ചാണ`ഞാൻ ഓർത്തത്‌. എന്റെ ഉ പബോധമനസ്സ്‌ ഒരു പക്ഷെ പറഞ്ഞിരിക്കാം ആ തിരക്കഥ ഉപേക്ഷിച്ചത്‌ ശരിയല്ലെന്ന് .ഇതേക്കുറിച്ച്‌ അജ്ഞനായും,ഒരുവേള ,ആ തിരക്കഥ ഏതെങ്കിലും രീതിയിൽ ഉപയോഗിക്കാൻ സാധിക്കില്ലേ എന്ന് എപ്പോഴും ചിന്തിക്കുകയാവാം അപ്പോൾ മനസ്സിന്റെ മടക്കുകളിലെവിടെയോ ഒളിഞ്ഞിരുന്ന ഓർമ്മ ഉണർന്ന് ആ തിരക്കഥക്ക്‌ ഒരവസരം നൽകാൻ ആവശ്യപ്പെട്ടു.
തോട്ടത്തിൽ എന്നകഥ മൂന്ന് കഥകളുടെ സംയുക്തമാണെന്ന് ഓർത്തപ്പോൾ ,ഒരു കഥ കൂടി ചേർത്താൽ മുഴുനീള സിനിമയുടെ ദൈർഘ്യമാവും എന്ന് തോന്നി അകുതാഗാവയുടെ റാഷോമോൺ എന്നകഥയാണ` അപ്പോൾ ഞാൻ ഓർത്തത്‌.തോട്ടത്തിലെ പ്പോലെ അതും ഹീയൻ കാലഘട്ട[794-1184]ത്തിൽ നടക്കുന്ന കഥയാണ`.റാഷോമോൺ എന്റെ മനസ്സിൽ രൂപം കൊള്ളുകയാണ`. 1930കളിൽ ശബ്ദസിനിമയുടെ കടന്നു വരവോടെ നിശബ്ദസിനിമകളുടെ വിസ്മയാവഹമായ സവിശേഷതകൾ നമ്മൾ മറക്കുകയോ തെറ്റിദ്ധരിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് എനിക്ക്‌ തോന്നുന്നത്‌ .സൗന്ദര്യശാസ്ത്രപരമായ ഘടകങ്ങളുടെ നഷ്ടത്തെക്കുറിച്ച്‌ നിത്യാസ്വാസ്ഥ്യത്തെക്കുറിച്ച്‌ ഞാൻ ബോധവാനായിരുന്നു.
ചലച്ചിത്രത്തിന്റെ പ്രാരംഭകാലത്തിലേക്ക്‌ തിരിച്ചു പോയ ആ കാലഘട്ടത്തിന്റെ സവിശേഷസൗന്ദര്യത്തെ പ്രത്യാനയിക്കുന്നതിനെക്കുറിച്ച്‌ ഞാൻ ചിന്തിച്ചിരുന്നു. എനിക്ക്‌ ഭൂതകാലത്തിലേക്കുള്ള തിരിച്ചു പോക്ക്‌ ആവശ്യമാണ`. 1920 കളിലെ ഫ്രഞ്ച്‌ അവാങ്ഗാർദ്ദ്‌ സിനിമകളിൽ നിന്ന് പ്രത്യേകമായി ഗ്രഹിക്കേണ്ടതുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.പക്ഷെ ജപ്പാനിൽ ഇക്കാലത്ത്‌ ഞങ്ങൾക്ക്‌ ഒരു ഫിലിം ലൈബ്രററി ഉണ്ടായിരുന്നില്ല. കുട്ടിക്കാലത്ത്‌ ഞാൻ കണ്ട സിനിമകളുടെ ഘടന ഓർമ്മിച്ചെടുക്കാൻ ശ്രമിക്കുകയും പഴയ സിനിമകളെ തിരയുകയും വേണം. അവയെ വ്യത്യസ്തമാക്കിയ സൗന്ദര്യശാസ്ത്രപരമായ സവിശേഷതകൾ മനസ്സിൽ പുന:സൃഷ്ടിക്കുകയും വേണം.
എന്റെ പരിശോധനാ സ്ഥലമായിരിക്കും;നിശ്ശബ്ദസിനിമകളെക്കുറിച്ചു ഞാൻ നടത്തിയ പഠനങ്ങളിലൂടെ സ്വരൂപിച്ച ആശയങ്ങളിലെയും സങ്കൽപങ്ങളുടെയും പരീക്ഷണ സ്ഥലം. പ്രതീകാത്മകമായ അന്തരീക്ഷം പശ്ചാത്തലമാക്കി സൃഷ്ടിക്കുവാൻ,മനുഷ്യഹൃദയങ്ങളുടെ ആഴത്തിൽ ഒരു ഭിഷഗ്വരന്റെ സൂഷ്മോപകരണം പോലെകടന്ന് ചെന്ന് അതിന്റെ സങ്കീർണ്ണതയും വൈചിത്രയവും വിശദമാക്കുന്ന തോട്ടത്തിൽ എന്ന അകുതാഗാവയുടെ കഥപ്രയോഗിക്കുവാൻ ഞാൻ തീരുമാനിച്ചു.വെളിച്ചവും നിഴലും വിശദമായി വിനിയോഗിച്ച്‌ മനുഷ്യഹൃദയത്തിന്റെ ഈവിചിത്ര ചോദനകൾ പ്രകടമാക്കാം.ഹൃദയാന്തരാളങ്ങളിൽ ഏകാന്തസഞ്ചാരം നടത്തുന്നവർ വന്യവിശാലതയിലാണ് അലയുന്നത്‌ അതിനാൽ ഒരു വനത്തിലേക്ക്‌ ക്ഥാപശ്ചാത്തലം മാറ്റി,നാരയെ വലയം ചെയ്തിരിക്കുന്ന കന്യാവനങ്ങളും ക്യോതോവിലെ കോം യോജി ക്ഷേത്രത്തിന്റെ വനവുമാണ് ഞാൻ തിരഞ്ഞേടുത്തത്‌എട്ടുകഥാപാത്രങ്ങൾ മാത്രമെ ഉള്ളൂ എങ്കിലും സങ്കീർണ്ണവും ഗഹനവുമാണ് കഥ. തിരക്കഥ ഋജുവും സംക്ഷിപ്തവുമാണ് എന്നതിനാൽ സമ്പന്നവും വിശാലവുമായ ദൃശ്യരൂപം നൽകേണ്ടതാണെന്ന് എനിക്ക്തോന്നി. ഭാഗ്യവശാൽ,ചിരകാലമായി ആഗ്രഹിച്ചത്പോലെ വിയാഗാവ കാസുവോവിനെ ഛായാഗ്രാഹകനായി കിട്ടി.ഹയാസാകയെ സംഗീതസംവിധായകനായും മത`സുയാമയെ കലാസംവിധായകനായും ലഭിച്ചു.അഭിനേതാക്കളായി മിഥ്യൂൺ തോഷിറോ,മോരി മസായികി,ക്യോമാചികോ,ഷാമുറതകാഷി,ചായ്കി മിനോരു, ഉയെദ കിച്ചിജിറോ,കാതോ,ദൈ,ഉകേ,ഹോൻ മാഘുമികേ എന്നിങ്ങനെ ഇതിലും മെച്ചപ്പെട്ട താര നിര എനിക്ക്‌ കിട്ടാനില്ലാത്തവിധം എനിക്ക്‌ പരിചിതരായവരും.
വേനൽക്കാലത്താണ് കഥനടക്കുന്നത്‌.ക്യോതോവിലും നാരായിലും വെട്ടിത്തിളങ്ങുന്ന മധ്യവേനൽ പാകമായിരുന്നു.എല്ലാം കൃത്യമായി,ആവശ്യമായവിധത്തിൽ ഒരുങ്ങിനിൽക്കുമ്പോൾ ഒന്നും അധികമായി എനിക്ക്‌ ആവശ്യമില്ലായിരുന്നു.സിനിമ തുടങ്ങുക എന്നത്‌ മാത്രമാണ് ബക്കിയുള്ളത്‌.ചിത്രീകരണം ആരംഭിക്കുന്നതിന്ന് തൊട്ട്‌ മുൻപ്‌ ഒരു ദിവസം ദയ്യ്‌ ഏയ്യ്‌ എന്റെ സഹസംവിധായകരാകാൻ നിയോഗിച്ച മൂന്ന് പേർ ഞാൻ താമസിച്ചിരുന്ന സത്രത്തിൽ കാണാനെത്തി.എന്തായിരിക്കാം പ്രശ്നം എന്നാണ` ഞാൻ ആലോചിച്ചത്‌.തിരക്കഥ അവ്യക്തതയുള്ളതാണെന്ന് അവർക്ക്‌ തോനുന്നുവെന്നതിനാൽ വിശദീകരിച്ചു കൊടുക്കണം എന്നതാണ` കാര്യം.ശ്രദ്ധാപൂർവ്വം വീണ്ടും വീണ്ടും വായിക്കുക ഞാൻ അവരോട്‌ പറഞ്ഞു.ശ്രദ്ധാപൂർവ്വം വായിച്ചാൽ നിങ്ങൾക്ക്‌ അത്‌ മനസ്സിലാക്കാം കാര്യങ്ങൾ വ്യക്തമാക്കുക എന്ന ഉദ്ദേശത്തോടെ എഴുതിയ തിരകഥയാണത്‌.അവർ അത്‌ അംഗീകരിച്ചില്ല."ഞങ്ങൾ അതു ശ്രദ്ധാപൂർവ്വം വായിച്ചതാണ്.എന്നിട്ടും അതു മനസ്സിലായില്ല.അതിനാലാണ് താങ്കൾ വിശദീകരിച്ച്‌ തരണ മെന്നു പറയുന്നത്‌". അവരുടെ നിർബന്ധം കാരണം ഇങ്ങനെ ഒരു വിശദീകരണം നൽകി.
മനുഷ്യൻ തങ്ങൾക്ക്‌ തങ്ങളോട്തന്നെ സത്യസന്ധരാവാൻ സാധിക്കാത്തവരാണ്.അവനവനെക്കുറിച്ച്‌ സംസാരിക്കുമ്പോൾ നിറം കലർത്താതിരിക്കാൻ അവർക്ക്‌ സാധിക്കില്ല അത്തരം മനുഷ്യരെയാണ് ഈ തിരക്കഥയിൽ ചിത്രീകരിച്ചിരിച്ചിട്ടുള്ളത്‌. വാസ്തവത്തിൽ അവരിലുള്ള നന്മയേക്കാൾ കൂടുതൽ ഉണ്ടെന്ന് സ്വയം ധരിപ്പിക്കാൻ നുണയെ ആശ്രയിക്കാതിരിക്കാൻ സാധിക്കാത്ത മനുഷ്യർ. അസത്യാത്മകമായ ഈ ആത്മ പ്രശംസപ്രവണത മരണത്തിനുമപ്പുറം പോലും കടന്നുചെല്ലുന്നതാണ്-പരേതനായ കഥാപാത്രം പരകായത്തിലൂടെ സംസാരിക്കുമ്പോളും സഹജസ്വഭാവം കൈവെടിയുന്നില്ല.ജനനം മുതൽ മനുഷ്യർ കോണ്ടു നടക്കുന്ന പാപമാണ് അഹന്ത;കൈവെടിയുവാൻ ഏറ്റവും പ്രയാസമുള്ളതാണത്‌.അഹന്തയാൽ ചുരുൾ നിവർക്കപ്പെടുകയും പ്രദർശ്ശിപ്പിക്കപ്പെടുന്നതുമായ ഒരു വിചിത്രമായ ചിത്രച്ചുരുൾപോലെയാണ`ഈ സിനിമ.നിങ്ങൾക്ക്‌ ഈ തിരക്കഥ മനസ്സിലാക്കാൻ സാധിക്കുന്നതേയില്ല എന്ന് നിങ്ങൾപറയുന്നു.കാരണം മനുഷ്യഹൃദയം എന്തെന്ന് മനസ്സിലാക്കുവാൻ സാധ്യമല്ല എന്നതാണ്.മനുഷ്യമന:ശാസ്ത്രത്തിന്റെ മനസ്സിലാക്കാനാവാത്ത സ്വഭാവത്തിൽ ശ്രദ്ധിച്ച്‌ തിരക്കഥ ഒരിക്കൽ കൂടി നിങ്ങൾ വായിക്കുകയാണെങ്കിൽ എനിക്ക്‌ തോനുന്നു.നിങ്ങൾക്കിത്‌ ഗ്രഹിക്കാനാകും.മുന്നിൽ രണ്ട്‌ സംവിധായകർ എന്റെ വാക്കുകൾകേട്ട്‌ തലയാട്ടുകയും തിരക്കഥ വീണ്ടും വായിക്കാൻ ശ്രമിക്കാമെന്ന് പറയുകയും ചെയ്തു. മൂന്നാമൻ ,അയാളാണ` പ്രധാനി,അംഗീകരിക്കാൻ വിസമ്മതിച്ചു രോഷം നിറഞ്ഞ മുഖഭാവത്തോടെ അയാളിറങ്ങി പ്പോയി.പിന്നീട്‌ അയാളുമായി ഒത്തുപോകാൻ എനിക്കു സാധിച്ചില്ല.ഒടുവിൽ അയാളുടെ രാജി ഞാൻ ആവശ്യപ്പെട്ടു എന്നതിൽ എനിക്ക്‌ ഖേദ മുണ്ട്‌.എങ്കിലും പ്രവർത്തനം പുരോഗമിച്ചു .
ചിത്രീകരണത്തിന് മുൻപുള്ള പരിശീലനത്തിനിടയിൽ ക്യോ മച്ചികോവിന്റെ സമർപ്പണ മനോഭാവത്തിനു മുന്നിൽ ഞാൻ ശബ്ദിക്കാൻ കഴിയാത്ത വനായിത്തീർന്നു. ഞാൻ എവിടെയാണോ അവിടെ ഞാൻ ഉറങ്ങുന്നത്‌ വരെയും പ്രഭാതത്തിലും തിരക്കഥയുമായി അയാൾ വന്നു."എന്താണ` ചെയ്യേണ്ടത്‌,പഠിപ്പിച്ച്‌ തരൂ" അവൾ അഭ്യർത്ഥിച്ചുസാൻസോകു യാകി അഥവാ മലങ്കള്ളന്റെ അമളി എന്ന പേരുള്ള ഒരു വിഭവം അവർ കണ്ടെത്തുകയും നിരന്തരം ഭക്ഷിക്കുകയും ചെയ്തു. എണ്ണയിൽ വാട്ടിയെടുത്ത പോത്തിറച്ചിക്കഷണങ്ങൾ കറിപ്പൊടി ചാലിച്ച ഉരുകിയ വെണ്ണയിൽ മുക്കിയെടുത്തതാണ്. ഈ വിഭവം ഒരു കയ്യിൽ ഭക്ഷണം കഴിക്കുവാനുള്ള കോലുകളും മറുകയ്യിൽ ഉള്ളിയുമായാണ് അവർ ഭക്ഷിക്കാൻ ഇരിക്കുക .ഇടക്കിടെ ഉള്ളിയുടെ മുകളിൽ ഇറച്ചിക്കഷണങ്ങൾ വെക്കുകയും കടിക്കുകയും ചെയ്യും .യഥാർത്ഥത്തിൽ പ്രാകൃതമായിത്തന്നെ.
നാരയിലെ കന്യാവനങ്ങൾ ചിത്രീകരണം തുടങ്ങി.മലയട്ടകൾ നിറഞ്ഞ കാടാണ്. മരങ്ങളിൽ നിന്നും കൂട്ടമായി പൊഴിഞ്ഞ അവ കാലുകളിൽ അരിച്ചു കയറുകയും ചോര ഊറ്റുകയും ചെയ്തു. ചോരകുടിച്ചു വീർത്ത അട്ടകളെ ശരീരത്തിൽനിന്നും പറിച്ചുമാറ്റിയാൽ മുറിവായിൽ നിന്നുള്ള ചോരയൊലിപ്പ്‌ നിൽക്കുമായിരുന്നില്ല.ഇതിന്ന് ഞങ്ങൾ കണ്ടെത്തിയ പരിഹാരം സത്രത്തിന്റെ പ്രവേശനദ്വാരത്തിൽ ഒരു വലിയപാത്രം നിറയെ ഉപ്പ്‌ കരുതുക്‌ എന്നതാണ`. രാവിലെ ചിത്രീകരണ സ്ഥലത്തേക്ക്‌ പുറപ്പെടുമ്പോൾ കഴുത്തും കൈകളും സോക്സും ഉപ്പ്കൊണ്ട്പോതിയും.അട്ടകൾ ഒച്ചിനെപ്പോലെ വഴിമാറും.
നാരയിലെ കന്യാവനങ്ങൾ പെരുമ്പാമ്പുകളെ കനത്ത പാഴ്‌വള്ളികളും ജാപ്പാനീസ്‌ സൈപ്രസുകളും നിറഞ്ഞതായിരുന്നു.ആൾപ്പെരുമാറ്റമില്ലാത്ത ഗുഹയിലേത്പോലുള്ള ഗന്ധവും,ചെങ്കുത്തായ മലകൾക്കിടയിലെ കാറ്റുമായിരുന്നു.വനത്തിൽ ചിത്രീകരണത്തിനുള്ള സ്ഥലം കണ്ടെത്തുവാനും ഉല്ലാസത്തിനുമായി ഞാൻ ദിവസവും വനത്തിലൂടെ സഞ്ചരിച്ചു.ഒരു ദിവസം പൊടുന്നനെ എന്റെമുൻപിൽ ഒരുനിഴൽ കണ്ടു ഞാൻ അമ്പരന്നു.നാരയിലെ വനോദ്യാനത്തിൽ നിന്നും രക്ഷപ്പെട്ടു വനത്തിലേക്ക്‌ തിരിച്ചു പോകുന്ന ഒരു മാനായിരുന്നു;അത്‌.എന്റെ തലയ്ക്ക്‌ മുകളിൽ കുരങ്ങന്മാരുടെ ഒരുവൻ സംഘം. വാകാകുസ കുന്നിന്റെ താഴ്‌വാരത്തായിരുന്നു ഞങ്ങൾ താമസിച്ചിരുന്ന സത്രം ഒരുദിവസം ഒരു കുരങ്ങൻ പടയുടെ നേതാവണെന്ന് തോന്നിക്കുന്ന ഒരു വലിയ കുരങ്ങൻ ഞങ്ങളുടെ സത്രത്തിന്റെ മേൽപുരയിൽ വന്നിരുന്നു.അക്രമാസക്തമായി ഞങ്ങളുടെ അത്താഴ പരിപാടി സൂഷ്മനിരീക്ഷണം നടത്തി.മറ്റൊരിക്കൽ നിറനിലാവിൽ വാകാസുക കുന്നിൻ ചെരുവിൽ വിന്ന്യസിക്കപ്പെട്ട ഒരു മാനിന്റെ ദൃശ്യം ഞങ്ങൾകണ്ടു.അത്താഴത്തിന്നു ശേഷം ഞങ്ങൾ കുന്നിന്നുമുകളിൽ വട്ടമിട്ടു നൃത്തം ചെയ്യുകയായിരുന്നു.ഞാൻ യുവാവായിരുന്നു:എന്റെ സഘാംഗങ്ങൾ യൗവ്വനോർജ്ജത്താൽ തിമിർക്കുന്നവരും. അങ്ങിനെ ഞങ്ങൾ ആവേശപൂർവ്വം പരിപാടികളുമായി മുന്നേറി.
നാരയിൽ നിന്ന്,ക്യോതോവിലെ കോയോജി അമ്പലത്തിക്ക്‌ ലൊക്കേഷൻ മാറ്റുമ്പോഴേക്കും ഗിയോൻ ഉത്സവത്തിന്റെ സമാപനമായിരുന്നു.പൊരിഞ്ഞവേനൽ സർവ്വൈശ്വര്യത്തോടെയും ആഗമിക്കുകയും സംഘാംഗങ്ങളിൽ ചിലർക്ക്‌ സൂര്യാഘാതമേറ്റുവെങ്കിലും ഞങ്ങൾ പ്രവർത്തനം മുടക്കിയില്ല .മധ്യാഹ്നതിൽപോലും ഒരു കവിൾവെള്ളം കുടിക്കാൻ വേണ്ടിപ്പോലും ഒരു ഇടവേളയില്ല .പണികഴിഞ്ഞ്‌ സത്രത്തിലേക്കുപോകുന്ന വഴിയിൽ ക്യോതോവിന്റെ പ്രാന്തത്തിലുള്ള ഷിജോകവാരാമിചി ജില്ലയിലെ ഒരു ബീർ ഹാളിൽ കയറി നാല` പൊന്തൻ മഗ്ഗ്‌ വീതം ഞങ്ങളിൽ ഒരോരുത്തരും വിഴുങ്ങി .പക്ഷെ ഭക്ഷണത്തോടൊപ്പം മദ്യം കഴിച്ചില്ല .ഭക്ഷണംകഴിഞ്ഞ്‌ സ്വകാര്യകാര്യങ്ങൾക്കായി സംഘം പിരിഞ്ഞു .രാത്രി പത്തുമണിയോടെ വീണ്ടും ഒത്തുചേരുകയും ആർത്തിയോടെ വിസ്കികഴിക്കുകയും ചെയ്യും .അടുത്തപ്രഭാതത്തിൽ ഉന്മേഷവാന്മാരായി തെളിഞ്ഞ മനസ്സോടെ വിയർപ്പൂറ്റുന്ന പണികളിൽ മുഴുകാൻ ഞങ്ങൾ സന്നദ്ധമാവുമായിരുന്നു .
ക്യോം യോജി അമ്പലത്തിന്റെ കാടുകളിൽ ചിത്രീകരണത്തിൻ ആവശ്യമായ വെളിച്ചമില്ലെന്ന് കണ്ടപ്പോഴൊക്കെ സംശയിക്കുക്യൊ കൂടിയാലോചിക്കുകയോ ചെയ്യാതെ ഞങ്ങൾ മരം വെട്ടുകയും വെളിച്ചത്തിന്ന് വഴി തുറന്നിടുകയോ ചെയ്തു .പുരോഹിതൻ ഭയപ്പാടോടു കൂടിയാണ് ഞങ്ങളെ നോക്കിയത്‌ .കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹംതന്നെ നേതൃത്വം ഏറ്റെടുക്കുകയും മരം മുറിച്ചുമാറ്റേണ്ട സ്ഥലങ്ങൾകാണിച്ചുതരികയും ചെയ്തു .ക്യോം യോജിയിലെ ചിത്രീകരണം അവസാനിച്ചപ്പോൾ ഞങ്ങളുടെ സ്നേഹാദരങ്ങൾ അറിയിക്കാനായി പുരോഹിതനെ ഞാൻ സന്ദർശ്ശിച്ചു .തികഞ്ഞഗൗരവത്തോടെ,ആത്മാർത്ഥതയോടെ അദ്ദേഹം സംസാരിച്ചു ."സത്യം പറയട്ടെ,ക്ഷേത്രത്തിന്റെ മരങ്ങൾ അവകാശബോധത്തോടെ നിങ്ങൾ മുറിക്കുന്നതിൽ ആദ്യം ഞങ്ങൾ വളരെ അസ്വസ്ഥരായിരുന്നു .നിങ്ങളുടെ ആത്മാർത്ഥതയും ആവേശവുംകൊണ്ട്‌ നിങ്ങൾ ഞങ്ങളെ കീഴടക്കി .പ്രേക്ഷകർക്ക്‌ നന്മ കാണിച്ചുകൊടുക്കുക- അതാണ് നിങ്ങളുടെ ഊർജ്ജത്തിന്റെ പ്രഭവം;നിങ്ങൾസ്വയം മറന്നിരിക്കുകയായിരുന്നു നിങ്ങളെയൊക്കെ കാണുന്നതുവരെ ചലച്ചിത്ര നിർമ്മാണം ഇത്തരം ഒരു മനോഭാവത്തിന്റെ മൂർത്തമാക്കലാണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നില്ല എനിക്ക്‌ വളരെ സന്തോഷമുണ്ട്‌".പുരോഹിതൻ സംസാരിച്ച്‌ അവസാനിച്ചപ്പോൾ ഒരു മടക്ക്‌ വിശറി എന്റെ മുമ്പിൽ വെച്ചു .ഞങ്ങളുടെ ചിത്രീകരണത്തിന്റെ ഓർമ്മയ്ക്ക്‌ അതിന്മേൽ മൂന്ന് മുദ്രകൾകൊണ്ട്‌ ഒരു ചൈനീസ്‌ കവിത എഴുതിവെച്ചിരുന്നു ."ഏവർക്കും നന്മവരട്ടെ".എനിക്ക്‌ സംസാരിക്കുവാൻ വാക്കുകളില്ലാതെയായി .
ക്യോം യോജിയിലെ ലൊക്കെഷനും റാഷോമോൺ കവാടവും ഉപയൊഗിക്കാൻ ഒരു സമാന്തര പരിപാടി ആസൂത്രണം ചെയ്തു വെയിലുള്ള ദിവസങ്ങളിൽ ഞങ്ങൾ ക്യോയോംജിയിൽ ചിത്രീകരണം നടത്തി;മേഘാവൃതമായ ദിവസങ്ങളിൽ റഷോമോൺ കവാടത്തിൽ മഴയുടെ ദൃശ്യങ്ങളും പകർത്തി .കവാടത്തിന്റെ വലുപ്പം കാരണം അതിന്ന് മുകളിൽ നിന്നും മഴ പെയ്യിക്കുവാൻ വളരെ പ്രയാസമായിരുന്നു .ഫയർ എഞ്ചിനുകൾ വാടകയ്ക്കെടുക്കുകയും സ്റ്റുഡിയോവിലെ അഗ്നിശമന പമ്പുകൾ അവയുടെ പൂർണ്ണമായ ശക്തിയിൽ ഉപയോഗിക്കുകയും ചെയ്തു .എങ്കിലും മേഘാവൃതമായ ആകാശത്തിന്ന് നേരെ ക്യമറ വിന്യസിച്ചപ്പോൾ,ആകാശത്തിന്റെ പശ്ചാത്തലത്തിൽ മഴ ദൃശ്യമായിരുന്നില്ല .അതിനാൽ വെള്ളത്തിൽ കറുത്തമഴിചേർത്ത്‌ ചീറ്റേണ്ടിവന്നു .65*ഫാരൻഹീറ്റിലും ചൂടുള്ള ദിവസങ്ങളിൽ കവാടത്തിലൂടെ കാറ്റ്‌ വീശിക്കൊണ്ടിരിക്കുകയും കനത്തമഴപെയ്യുകയും ചെയ്യുമ്പോൾ ചർമ്മം മരവിക്കുന്ന തണുപ്പായിരുന്നു ഉണ്ടായിരുന്നത്‌ .ക്യാമറക്കണ്ണിലൂടെ കമാനത്തിന്റെ ഭീമാകാരം വെളിവാകുമെന്ന് എനിക്ക്‌ ഉറപ്പ്‌ വരുത്തേണ്ടതുണ്ട്‌ .സൂര്യപ്രകാശം എങ്ങി നെ ഉപയോഗിക്കാം എന്നും തീരുമാനിക്കണം .വനത്തിന്റെ ഇരുളും വെളിച്ചവും ചിത്രത്തിന്റെ മർമ്മം എന്നനിലയിൽ ഉപയോഗിക്കാൻ തീരുമാനിച്ചതിനാൽ ഇക്കാര്യം വളരെ പ്രദാനമാണ`.സൂര്യനെ ചിത്രീകരിക്കുന്നതിലൂടെ ഈപ്രശ്നം പരിഹരിക്കാൻ ഞാൻ തീരുമാനിച്ചു .സൂര്യനുനേരെ ക്യാമറ തിരിക്കുക എന്നത്‌ ഇക്കാലത്ത്‌ അസാദാരണമല്ല പക്ഷെ,റാഷോമോൺ നിർമ്മിക്കുന്നകാലത്ത്‌ ഛായാഗ്രഹണകലയിലെ നിഷിധകർമ്മങ്ങളിൽ ഒന്നായാണ് അത്‌ കണക്കാക്കപ്പെട്ടിരുന്നത്‌ .സൂര്യരശ്മി നേരിട്ട്‌ ലെൻസിൽ പതിച്ച്‌ പ്രതിഫലിപ്പിച്ചാൽ ക്യാമറക്കകത്തെ ഫിലിം കത്തിപ്പോകും എന്നും വിശ്വസിച്ചിരുന്നു .എന്റെ ഛായാഗ്രാഹകൻ മിയാഗാവ കാസുവോ ധീരമായി വിലക്കുകൾ ലംഘിക്കുകയും ഉജ്ജ്വല ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു .വനത്തിനകത്തെ ഇരുളിലും വെളിച്ചത്തിലും പ്രേക്ഷകരെ നയിച്ച്‌ മനുഷ്യഹൃദയത്തിന്റെ ഗതിവിഭ്രമം കാണിക്കുന്ന,ചിത്രത്തിന്റെ ആദ്യഭാഗം ഛായാഗ്രഹണത്തിന്റെ ഉജ്ജ്വലസൃഷ്ടിയാണ` .വെനീസ്‌ അന്തർദ്ദേശീയ ചലച്ചിത്രോത്സവത്റ്റിൽ വനഹൃദയത്തിലേക്കുള്ള ക്യാമറയുടെ ആദ്യപ്രവേശം എന്ന് വാഴ്ത്തപ്പെട്ട ഇദൃശ്യം മിയാഗാവയുടെ മാസ്റ്റർ പീസ്‌ മാത്രമല്ല,ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ഛായാഗ്രഹണകലയിൽ ലോകോത്തരമായ രചനയാണ് .എങ്കിലും,എനിക്ക്‌ എന്താണ്സഭവിച്ചതെന്ന് ഞാൻ അറിഞ്ഞിരുന്നില്ല .മിയാഗാവയുടെ സൃഷ്ടിയിലുള്ള എന്റെ വിസ്മയം അദ്ദേഹത്തെ അറിയിക്കാൻ ഞാൻ മറന്നുവെന്നു തോന്നുന്നു .'ഗംഭീരം'എന്ന് ഞാൻ സ്വയം പറയുമ്പോൾ ഗംഭീരം എന്ന് അദ്ദേഹത്തോട്‌ ഞാൻ പറഞ്ഞു വെന്ന് സ്വയം കരുതിയിരിക്കാം .മിയാഗാവയുടെ പഴയ സുഹൃത്ത്‌ ഷിമുറാതകാഷി[റാഷോമോണിലെ മരംവെട്ടുകാരൻ].ഛായാഗ്രഹണം താങ്കൾക്ക്‌ തൃപ്തികരമായോ എന്നകാര്യത്തിൽ മിയാഗാവ ഉത്കണ്ഠാകുലനാണെന്ന് അറിയിക്കുന്നത്വരെ ഇക്കാര്യത്തെക്കുറിച്ചു ഞാൻ ബോധവാനായിരുന്നില്ല .എന്റെ അബദ്ധത്തെക്കുറിച്ച്‌ തിരിച്ചറിവുണ്ടായപ്പോൾ ഞാൻ ബദ്ധപ്പെട്ട്‌,ആഹ്ലാദപൂർവ്വം,പ്രഖ്യാപിച്ചു"നൂറ`ശതമാനം,ക്യാമറക്ക്‌ നൂറ് മാർക്ക്‌,നൂറിലതികം".
റാഷോമോണിനെക്കുറിച്ചുള്ള എന്റെ അനുസ്മരണങ്ങൾക്ക്‌ അവസാനമില്ല .അതേക്കുറിച്ച്‌ എഴുതാൻ തുടങ്ങിയാൽ ഞാൻ അവസാനിപ്പിക്കില്ല . അതിനാൽ മനസ്സിൽ മായ്ക്കാനാവാതെ കിടക്കുന്ന ഒരു സംഭവത്തെക്കുറിച്ചു പറഞ്ഞ്‌ ഞാൻ ഇത്‌ അവസാനിപ്പിക്കാം .സംഗീതത്തെക്കുറിച്ചാണത്‌ ....ഞാൻ തിരക്കഥ എഴുതിക്കൊണ്ടിരിക്കുമ്പോൾ ,സ്ത്രീയുടെ കഥാഭാഗമെത്തിയപ്പോൾ ബൊലോരൊവിന്റെ താളം എന്റെ മനസ്സിൽ വാർന്നുവീണു.ബൊലേരൊ മാതൃകയിലുള്ള സംഗീതം ചിട്ടപ്പെടുത്തുവാൻ ഹയാസാകയോട്‌ ഞാൻ ആവശ്യപ്പെട്ടു.ആ ദൃശ്യത്തിന്റെ ഡബിംഗിന്റെ സന്ദർഭത്തിൽ ഹയാസാക എന്റെ അടുത്ത്‌ വന്നിരുന്നു പറഞ്ഞു"സംഗീതവും ചേർത്ത്‌ നമുക്കിത്‌ നോക്കാം'അയാളുടെ മുഖത്ത്‌ അനായാസതയും പ്രതീക്ഷയും എനിക്ക്‌ കാണാമായിരുന്നു.എന്റെ അസ്വസ്ഥതയും ഉത്കണ്ഠയും വേദനാജനകമായ ഒരു അനുഭവമായി നെഞ്ചിൽ രൂപപ്പെട്ടു.തിരശ്ശീലയിൽ ആദ്യ ദൃശ്യം മുതൽ തെളിയുകയും ബൊലേറോ സംഗീതം മൃദുവായി താളബന്ധമായി പുരോഗമിക്കുകയും ചെയ്തു.രാഗം പുരോഗമിക്കുന്നതൊടൊപ്പം സഗീതവും ഉയർന്നുവെങ്കിലും ദൃശ്യവും സംഗീതവും തമ്മിൽ പൊരുത്തമില്ലാതിരിക്കുകയും അന്യോന്യം എതിരാവുന്നതായും തോന്നി.'തുലഞ്ഞു' ഞാൻ കരുതി.ദൃശ്യത്തിന്റെയും സഗീതത്തിന്റെയും പെരുക്കം എന്റെ മനസ്സിലെ കണക്കു കൂട്ടലുകളെ തെറ്റിചിരിക്കുന്നു.വിയർത്തുമരവിക്കാൻ അതു മതിയായിരുന്നു.ഞങ്ങൾ ഡ്ബിംഗ്‌ തുടർന്നു.ബൊലേരൊ സഗീതം പാരമ്യത്തിലെത്തി പൊടുന്നനെ ചിത്രവും സംഗീതവും പരിപൂർണ്ണമായലയത്തിൽ ഒന്നുചേർന്നു.ഏകാകിതയും,ഭീതിയും ഒത്തുചേർന്ന ഭാവാന്തരീഷമാണ് സൃഷ്ടിക്കപ്പെട്ടത്‌.സുഷുമ`നയുടെ കീഴറ്റംവരെ വ്യാപിച്ച ശൈത്യത്തിന്റെ മരവിപ്പ്‌ എനിക്കനുഭവപ്പെട്ടു. എന്തു ചെയ്യണമെന്നറിയാതെ,ഞാൻ ഹയാസാകയെ നോക്കി. വിളറിയ മുഖം ഭീതിയുടെനടുക്കം വെളിപ്പെടുത്തുന്നുണ്ടായിരുന്നു.അവിടം മുതൽ ദൃശ്യവും സംഗീതവും എന്റെ മനസ്സിലെ കണക്ക്കൂട്ടലുകളെ തെറ്റിച്ചുകോണ്ട്‌ അവിശ്വസനീയ വേഗതയിൽ കുതിക്കുകയായിരുന്നു.സമഗ്രവും വിചിത്രവുമായ അനുഭവമായിരുന്നു,അത്‌......[മൊഴിമാറ്റം;-ഷർമ്മിളാ മഹേഷ്‌]

അഭിപ്രായങ്ങളൊന്നുമില്ല: