2008, ഡിസംബർ 14, ഞായറാഴ്‌ച

അമ്മയ്ക്ക്‌ ഒരു റിപ്പോർട്ട്‌ :-ജോൺ എബ്രഹാം

ചോദ്യത്തിൽ നിന്നല്ല,നമുക്ക്‌ ഉത്തരത്തിൽ നിന്നും തുടങ്ങാം.ഉത്തരങ്ങളില്ലാതെ ചോദ്യങ്ങൾ ചോദിച്ചു രസിക്കുന്നത്‌ ബുദ്ധിജീവി നിഷ്ക്രിയത്വത്തിന്ന് ന്യായീകരണ മായിരിക്കുന്ന ഇക്കാലത്ത്‌ 'ഒഡേസ'യുടെ പ്രസക്തിയിതാണ` .ഇന്നത്തെ പരിതസ്ഥിതിയിൽ ജനം എന്തു കൊടുത്താലും വാങ്ങും-വിഷം കൊടുത്താൽ പോലും...വ്യവസ്ഥപിത കച്ചവട സിനിമ ഒരു കറുപ്പു തീറ്റിക്കുന്ന പ്രസ്ഥാനമാണ്. ഓരോ പടവും മയക്കത്തിനുള്ള അധിക ഡോസുകളുമായിട്ടാണ` ഇറങ്ങുന്നത്‌ .ഒടുവിൽ വഷളത്തത്തെ അവർ സ്ഥാപനവൽക്കരിച്ചിരിക്കുന്നു .വിനോദമൂല്യങ്ങളുടെ പേരിലാണ് ഈ ആത്മീയകശാപ്പ്‌ നടത്തിവരുന്നത്‌ .ഉത്തരവദിത്വമുള്ള ഒരു കലാകാരനും ജനങ്ങൾക്ക്‌ വിഷം കൊടുക്കില്ല .ഉത്തരവാദിത്വമുള്ള ഒരു മനുഷ്യനും സമൂഹചേതനയെ തമസ്കരിക്കുന്ന ഏർപ്പാടിന്ന് കൂട്ട്നിൽക്കാനാവില്ല .ഈ സത്യം മനസ്സിലാക്കുന്ന ഒരു പാട്പേരുടെ ആത്മീയബന്ധത്തിന്റെ പ്രകാശമാണ`'ഒഡേസ'കലാ സാംസ്കാരിക രംഗങ്ങളിൽ കറുപ്പ്‌ തീറ്റിക്കലിലൂടെ മൻഷ്യരെ രോഗാതുര മാക്കുന്ന അവസ്ഥക്കെതിരായ ഒന്നിച്ചു ചേരൽ .കലയുടെ ലക്ഷ്യം മനസ്സിലാക്കൽRelisation ആണ് .വ്യക്തിയെ അവന്റെ അവസ്ഥയെ ക്കുറിക്കുന്ന ആത്മബോധത്തിലേക്കുണർത്തൽ .ഇത്‌ വാസ്ഥവത്തിൽ പ്രകോപനപരമായ പ്രവൃത്തിയാണ് .കല വിൽപനചരക്കാവുമ്പോൾ ചൂഷണത്തിന്റെ വിതാനത്തിലെ അതിന്ന് വ്യാപരിക്കാനാകൂ .ഈ ഒരു വൈപരീത്യം മനസ്സിലാക്കാതെ കലാപ്രർത്തനം സാധ്യമല്ല .ഒരു സിനിമ എടുക്കുമ്പോൾ ആർക്കുവേണ്ടിയാണ` അതെടുക്കുന്നതെന്ന ബോധം ഉണ്ടാവണം സിനിമകണ്ട്‌ ജനങ്ങൾ ചിരിച്ചിറങ്ങിയാൽ പോര,വ്യാജസംതൃപ്തിയും പോരാ .പ്രേക്ഷകരുടെ ആത്മസ്പർശ്ശമുള്ള പങ്കാളിത്തമാണ് വേണ്ടത്‌ എന്റെ ചിന്ത ഇതാണ് .ഞാനൊരു പടമെടുക്കുമ്പോൾ എങ്ങി നെ ജനങ്ങളുമായി ബന്ധപ്പെടാം?പക്ഷെ,ഇവിടെ സിനിമ പെർഫോമൻസുകളായി ത്തീർന്നിരിക്കുന്നു .ഞാനൊരു പെർഫോർമ്മിങ്ങ്‌ ആർട്ടിസ്റ്റല്ല.ഭിന്നവൈകാരിക സത്തകളിൽ ജീവിക്കുന്നവരാണ` എന്റെ മുന്നിലുള്ളജനങ്ങൾ.അവരെ ഉപരിപ്ലവ ലഹരികളിലേക്ക്‌ എടുത്തെറിയുക എളുപ്പമാണ് ആർട്ടിന്റെ തെറ്റായ പെർഫോമൻസിലൂടെ ഞാനും ആ നിലക്ക്‌ അവരെ പരിചരിക്കണോ? ചരിത്രതിന്റെ ചുവരെഴുത്ത്‌ എന്റെ കണ്മുന്നിലുണ്ട്‌.ഇത്തിരി വെളിച്ചമെങ്കിലും ഇവിടെ നിലനിൽക്കുന്നുണ്ടെങ്കിൽ അതിന്ന് കാരണം നിരവധി പേരുടെ ത്യാഗ നിർഭരമായ അന്യേഷണങ്ങളുടെ ഫലമായിട്ടാണ് .മനുഷ്യസ്നേഹത്താൽ പ്രചോദിതമായ ഉൾമുഴക്കമാണ് അവരെ അതിന്ന് പ്രാപ്തരാക്കുന്നത്‌ എന്റെ കലയിലെ പ്രഥമസന്ധി ഈ മനുഷ്യസ്നേഹ മാണെന്ന് ഞാൻ എപ്പോഴും തിരിച്ചറിയുന്നു .എത്രമേൽ ഗാഡമായി എനിക്ക്‌ എന്റെ സഹജീവിയെ സ്നേഹിക്കാനാവും? മനുഷ്യനെ സ്നേഹിക്കുന്നവൻ സ്ഥാപനങ്ങൾ സൃഷ്ടിക്കാറില്ല .ചലനാൽമകസത്യങ്ങളെ ആവിഷ്കരിക്കൂ.ബുദ്ധനും കൃസ്തുവും മാർക്ക്സുമൊക്കെ ചെയ്തത്‌ അതാണ`.ജനങ്ങളെ കൊള്ളയടിക്കുന്നവൻ സ്ഥാപനങ്ങളെ സൃഷ്ടിക്കും ഏത്‌ തരം സ്ഥാപന വൽക്കരണവും മാനുഷിക നിർവ്വചനങ്ങളെ മാനിക്കുന്നില്ല പിന്നെനടക്കുന്നത്‌, ഒരു നടത്തിക്കൊണ്ടു പോകലാണ്.
[maitanance]മനുഷ്യനു പങ്കാളിത്തമില്ലാത്ത നടത്തിക്കൊണ്ട്പോകൽ.'ഒഡേസ' അത്തരത്തിലായിക്കൂട.എല്ലാവർക്കും പങ്കാളിത്തമുള്ള ഒരു ക്രമീകരണ[arragementമയിരിക്കണം ഒഡേസയുടെ അസ്ഥിത്വം .ഇവിടെ ജനങ്ങളെ നേരിട്ട്‌ ഉത്തരവാദിത്വം ഏൽപ്പിക്കലല്ല,ജനങ്ങൾ സർഗ്ഗശേഷിയുള്ള കലാകാരന്മാരെ തിരിച്ചറിഞ്ഞ്‌ ഉത്തരവാദിത്വം ഏൽപ്പിക്കലാണ`...'ഒഡേസ'പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ ,അല്ലെങ്കിൽ ക്രമീകരണത്തിന്റെ രണ്ടാമത്തെ പ്രസക്തി ആത്മാർത്ഥമായി എന്തു ചെയ്തു പരാജയപ്പെട്ടാലും അതിന്ന് ദുഖിക്കേണ്ടതില്ലെന്ന് തന്നെ .എന്നാൽ 'ഒഡേസ'യുടെ രണ്ടു വർഷക്കാലത്തെ പ്രവർത്തനം നൽകുന്ന അനുഭവപാഠം ഒരിക്കലും പരാജയത്തിന്റെതല്ല ശവപ്പെട്ടിയിലെന്നപോലെ അടക്കം ചെയ്തു വെച്ചിരുന്ന എത്രയോ നല്ല ചിത്രങ്ങൾ അത്‌ ജനങ്ങളെ കാണിച്ചു കൊണ്ടിരിക്കുന്നു .ഇതിനിടെ കേരളത്തിലെ പന്ത്രണ്ട്‌ ലക്ഷം പേരെങ്കിലും ഈ പ്രദർശ്ശനങ്ങൾകണ്ടു കഴിഞ്ഞു .കലയിലെ ജനകീയ ഇഛകളെ സാക്ഷാൽക്കരിക്കുക എന്ന പ്രാഥമിക ലക്ഷ്യം തന്നെ ഇന്നത്തെ അവസ്ഥയിൽ എത്രയോ ക്ലേശകരമായിരിക്കും കച്ചവടപ്രവണതകൾക്ക്‌ അടിമപ്പെട്ട്‌ വ്യവസ്ഥാപിത മായിക്കഴിഞ്ഞ ജനങ്ങളുടെ ദൃശ്യ-ശ്രാവ്യ സംവേദനങ്ങളെ യാഥാർത്ഥ്യങ്ങളുമായി അഭിമുഖ പ്പെടുത്തുക അത്ര എളുപ്പമല്ലല്ലോ .സിനിമ അധീശ വർഗ്ഗത്തിന്റെ പ്രത്യായശാസ്ത്ര ഉപകരണമായിത്തീർന്ന ഒരുസാമൂഹ്യകാലാവസ്ഥയിൽ ഈ മധ്യമത്തെത്തന്നെ മോചിപ്പിക്കേണ്ടതുണ്ട്‌ .അത്‌ മർദ്ദകശക്തികളോടുള്ള ഒരേറ്റുമുട്ടലായിരിക്കും. ഈ ചുറ്റുപാടിൽ നിന്നാണ്' അമ്മ അറിയാൻ" എന്ന സിനിമ ഞാൻ എടുക്കുന്നത്‌. മനുഷ്യന്റെ ഓരോപ്രവൃത്തിയും ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്ന വിശ്വാസം ഈ സിനിമ എടുക്കുമ്പോഴും ഞാൻ ആവർത്തിച്ചുപറയട്ടെ .അമ്മ എന്നസങ്കൽപം വൈകാരികമായി എന്നെ എന്നും സ്പർശ്ശിക്കുന്നതാണ`.മനുഷ്യസ്നേഹത്തിന്റെ വിവക്ഷകളിൽ അമ്മയ്ക്കുള്ളത്ര സ്ഥാനം മറ്റൊന്നിന്നുമില്ല .പക്ഷെ നാമൊക്കെ എല്ലാം തരുന്ന അമ്മയെ അവഗണിക്കാറാണ` പതിവ്‌ അമ്മയോട്‌ ഉള്ളുതുറന്ന് സംസാരിക്കാൻ പോലും വിമുഖത കാട്ടുന്നവരാണ് നാം എനിക്ക്‌ റിപ്പോർട്ട്‌ ചെയ്യാനുള്ളത്‌ എന്റെ
അമ്മയോടാണ് .ഞാൻ കാണുന്ന യാഥാർത്ഥ്യങ്ങളുടെ പരമാർത്ഥത്തെപ്പറ്റി ഒരർത്ഥത്തിൽ അമ്മ അറിയാൻ പ്രധാനമായും സ്ത്രീകളെ സംബോധന ചെയ്യുന്ന പടമായിരിക്കും ഈ പടത്തിലെ ഇതര തലങ്ങളെ പരിമിതപ്പെടുത്തുന്ന രീതിയിലല്ല ഈപ്രാധാന്യം .നാം ജീവിക്കുന്ന അവസ്ഥ നമ്മുടെ അമ്മമാർ മനസ്സിലാക്കിയാലെ ഇവിടെ എന്തെങ്കിലും ചലനമുണ്ടാകൂ .എന്നുവെച്ച്‌ ഇതൊരു വനിതാവിമോചനത്തിന്റെ പ്രമേയ മാണെന്ന് തെറ്റിദ്ധരിക്കേണ്ട. വാസ്ഥവത്തിൽ വിമൻസ്‌ ലിബറേഷനല്ല, വിമൻസ്‌ റിയലൈശേഷനാണ് ഇവിടെ വേണ്ടത്‌ .വിമൻസ്‌ ലിബറേഷൻ റോട്ടറി ക്ലബ്ബ്‌ പോലത്തെ പ്രവർത്തന പരിപാടിയാണ`.ഒരു പൊട്ടത്ത വെടി. ഈ സമൂഹ മദ്ധ്യത്തിലുടെയുള്ള എന്റെ ക്ലേശകരമായ യാത്രയുടെ റിപ്പോർട്ടു കൂടിയാണ്' അമ്മ അറിയാൻ".ദുരന്തങ്ങളെ നേരിടാൻ അമ്മമാർ കരുത്താർജ്ജിക്കണം .അമ്മ അതു മനസ്സിലാക്കികഴിഞ്ഞാൽ.....എന്നെ അതു ചെയ്യാൻ അനുവദികൂ......

1 അഭിപ്രായം:

kadathanadan പറഞ്ഞു...

അമ്മയോടാണ് .ഞാൻ കാണുന്ന യാഥാർത്ഥ്യങ്ങളുടെ പരമാർത്ഥത്തെപ്പറ്റി ഒരർത്ഥത്തിൽ അമ്മ അറിയാൻ പ്രധാനമായും സ്ത്രീകളെ സംബോധന ചെയ്യുന്ന പടമായിരിക്കും ഈ പടത്തിലെ ഇതര തലങ്ങളെ പരിമിതപ്പെടുത്തുന്ന രീതിയിലല്ല ഈപ്രാധാന്യം .നാം ജീവിക്കുന്ന അവസ്ഥ നമ്മുടെ അമ്മമാർ മനസ്സിലാക്കിയാലെ ഇവിടെ എന്തെങ്കിലും ചലനമുണ്ടാകൂ .എന്നുവെച്ച്‌ ഇതൊരു വനിതാവിമോചനത്തിന്റെ പ്രമേയ മാണെന്ന് തെറ്റിദ്ധരിക്കേണ്ട. വാസ്ഥവത്തിൽ വിമൻസ്‌ ലിബറേഷനല്ല, വിമൻസ്‌ റിയലൈശേഷനാണ് ഇവിടെ വേണ്ടത്‌ .വിമൻസ്‌ ലിബറേഷൻ റോട്ടറി ക്ലബ്ബ്‌ പോലത്തെ പ്രവർത്തന പരിപാടിയാണ`.ഒരു പൊട്ടത്ത വെടി. ഈ സമൂഹ മദ്ധ്യത്തിലുടെയുള്ള എന്റെ ക്ലേശകരമായ യാത്രയുടെ റിപ്പോർട്ടു കൂടിയാണ്' അമ്മ അറിയാൻ".ദുരന്തങ്ങളെ നേരിടാൻ അമ്മമാർ കരുത്താർജ്ജിക്കണം .അമ്മ അതു മനസ്സിലാക്കികഴിഞ്ഞാൽ.....എന്നെ അതു ചെയ്യാൻ അനുവദികൂ........